Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

രോഹിത് വെമുലയുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌കരിച്ചു, പ്രതിഷേധം ഇരമ്പുന്നു

20 JANUARY 2016 11:56 PM IST
മലയാളി വാര്‍ത്ത.

ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ജന്മനാടായ ഗുണ്ടൂരിലെ ഉപ്പലില്‍ സംസ്‌കാരം നടത്തുമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. പൊതുദര്‍ശനത്തിനു വച്ചശേഷമായിരിക്കും സംസ്‌കാരമെന്നും രോഹിത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. പിന്നീട് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അമ്പെര്‍പേട്ട ശ്മശാനത്തില്‍ പൊലീസ് രഹസ്യമായി സംസ്‌കാരം നടത്തി. പൊതുദര്‍ശനത്തിന് അനുവദിച്ചില്ല.
രോഹിത്തിന്റെ സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ ചിതയുടെ ചിത്രമടക്കം പോസ്റ്റിട്ടതോടെയാണ് സംസ്‌കാരം കഴിഞ്ഞതായി പുറംലോകം അറിഞ്ഞത്. പൊലീസ് തെറ്റിദ്ധരിപ്പിച്ചതായും സുഹൃത്തുക്കള്‍ക്കും മറ്റും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നിഷേധിച്ചതായും സുഹൃത്ത് കുറിപ്പില്‍ കുറ്റപ്പെടുത്തി. ഞായറാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെവരെ മൃതദേഹവുമായി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസ് ബലംപ്രയോഗിച്ച് മൃതദേഹം പിടിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
രോഹിത് വെമുലയുള്‍പ്പെടെ അഞ്ച് ദളിത് വിദ്യാര്‍ഥികളെ അധികൃതര്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയതിന് പിന്നിലെ മാനവശേഷി മന്ത്രാലയത്തിന്റെ ഇടപെടല്‍ പുറത്തുവന്നതോടെ മന്ത്രി സ്മൃതി ഇറാനി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തിപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയ സ്മൃതി ഇറാനിക്കയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നു. കത്ത് കിട്ടിയശേഷം അഞ്ചുവട്ടം മന്ത്രാലയം സര്‍വകലാശാലയ്ക്ക് കത്തയച്ചു. ദത്താത്രേയക്കും വൈസ്ചാന്‍സലര്‍ അപ്പാറാവുവിനുമെതിരെ കേസെടുത്ത പൊലീസ് സ്മൃതി ഇറാനിക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കേന്ദ്രമന്ത്രിമാര്‍ രാജിവയ്ക്കുംവരെ എസ്എഫ്‌ഐ പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ അറിയിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച കേന്ദ്രസര്‍വകലാശാല സന്ദര്‍ശിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (43 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends