Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

20 JANUARY 2016 09:56 AM IST
മലയാളി വാര്‍ത്ത.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല അടക്കം അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസ് ഹൈദരാബാദ് സര്‍വകലാശാലക്ക് അയച്ച അഞ്ചു കത്തുകള്‍ പുറത്ത്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുക്കാത്തതിന്റെ കാരണം തിരക്കിയാണ് കത്തുകള്‍. രോഹിതിന്റെ മരണം ദളിത് വിഷയമല്ലെന്നും ദളിത് വിരുദ്ധ വാദത്തിന് അടിസ്ഥാനമില്ലെന്നും സ്മൃതി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് കത്തുകള്‍ പുറത്തായത്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ഗുണ്ടകളോട് ഉപമിച്ച എ.ബി.വി.പി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത എ.എസ്.എ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായി സുശീല്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. സര്‍വകലാശാല സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, വിഷയത്തില്‍ ആദ്യം ഇടപെട്ട സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കാനായിരുന്നു നേരത്തെ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിരുന്നത്. അതിനിടെ, ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്തത്രേയ ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചു. തുടര്‍ന്ന് മന്ത്രാലയം അഞ്ചു തവണ സര്‍വകലാശാലയ്ക്ക് കത്തയച്ചു. ഇതിനെ തുടര്‍ന്നാണ് താക്കീത് നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് എ.എസ്.എ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
ഇതിനെതിരെ സര്‍വകലാശാല ഗേറ്റിനു സമീപം പ്രതിഷേധ പരിപാടി നടത്തിക്കൊണ്ടിരിന്നതിനിടയിലാണ് രോഹിത്ത് ആത്മഹത്യ ചെയ്തത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് സ്മൃതി ഇറാനിയ്ക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അയച്ച കത്തുകള്‍ പുറത്തു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (4 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (10 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (48 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends