Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഹിത് വെമൂലയുടെ മരണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധത്തില്‍; 10 പ്രൊഫസര്‍മാര്‍ പദവികളില്‍ നിന്ന് രാജിവെച്ചു

21 JANUARY 2016 12:29 AM IST
മലയാളി വാര്‍ത്ത.

രോഹിത് വെമൂല എന്ന വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധത്തില്‍. ഭരണപരമായ പദവികള്‍ വഹിക്കുന്ന 10 പ്രൊഫസര്‍മാര്‍ പദവികളില്‍ നിന്ന് രാജിവെച്ചു.സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിച്ചാണ് രാജി. അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്. ബുധനാഴ്ച നൂറോളം വിദ്യാര്‍ഥികളാണ് കാമ്പസില്‍ അനിശ്ചിതകാല നിരാഹാരമിരുന്നത്. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയെ പുറത്താക്കുക, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക, ഇരുവരെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരം. ക്യാമ്പസില്‍ നിരോധനാജ്ഞ തുടരുകയാണ്. സംയുക്ത സമരസമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. സി.പി.എം. തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും വിദ്യാര്‍ഥികള്‍ക്കൊപ്പം നിരാഹാരമിരിക്കുന്നുണ്ട്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി. നേതാവ് മായാവതി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവ ്േല, എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കാമ്പസിലെത്തി. ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തുന്നുണ്ട്. രോഹിതിന്റെ മരണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഹൈദരാബാദ് സര്‍വകലാശാല വി.സി. നിയമനത്തിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാംദാസ് അതാവ്‌ലേ വിദ്യാര്‍ഥികളോട് സംസാരിക്കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തടഞ്ഞു. എന്.ഡി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
രോഹിതിന്റെ ആത്മഹത്യയെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നും ദത്താത്രേയക്കെതിരെ നടപടിയെടുക്കണമെന്നും സര്ക്കാറിനോട് ആവശ്യപ്പെട്ടെന്ന് അതാവ്‌ലേ വിദ്യാര്ഥികളെ അറിയിച്ചു. ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് വൈ.എസ്. ജഗനമോഹന് റെഡ്ഡി രോഹിതിന്റെ വീട്ടിലെത്തി അമ്മ രാധികയെയും സഹോദരനെയും കണ്ടു.എം.ഐ.എം. നേതാവും ഹൈദരാബാദ് എം.പിയുമായ അസാദുദ്ദീന് ഒവൈസിയും കാമ്പസില് എത്തി. സ്മൃതി ഇറാനിയെയും ബണ്ടാരു ദത്താത്രേയയെയും പുറത്താക്കണമെന്ന് കെ.സി. വേണുഗോപാല് എം.പി. ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (9 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (15 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (53 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

Malayali Vartha Recommends