ഞായറാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ; മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന് ക്ഷണം

ഞായറാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു സ്വീകരിച്ചതായി റിപ്പോർട്ട് .
മറ്റ് നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നതായ്യി സ്ഥിരീകരിച്ചു. മുയിസുവിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് മാലിദ്വീപ് പ്രസിഡൻ്റിൻ്റെ ഓഫീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല .
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചതോടെ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രധാനമന്ത്രി മോദി ഒരുങ്ങുകയാണ് .
പ്രധാനമന്ത്രി മോദി തുടർച്ചയായി മൂന്നാം തവണയും വിജയം രേഖപ്പെടുത്തുമ്പോൾ, ആഗോള നേതാക്കളുടെ ആശംസകളും ഒഴുകി എത്തി . ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ, പ്രസിഡൻ്റ് മുയിസു പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
2024-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി.ക്കും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എയ്ക്കും അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചു. നമ്മുടെ ഇരു രാജ്യങ്ങളുടെയും സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പോസ്റ്റിന് മറുപടിയായി, പ്രധാനമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha
























