മോദിയെ അഭിനന്ദിക്കാനുള്ള തിരക്കിനിടെ പരുങ്ങലോടെ പിന്നില്‍ തന്നെ നിന്ന് ആ വ്യക്തി, എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോള്‍ മുന്നിലെത്തി കൈകൂപ്പിയതും മോദി ചെയ്തത്, വീഡിയോ വൈറൽ...!

2014ലും 2019ലും ബിജെപിയുടെ വിജയത്തിൽ വലിയ സംഭാവന നൽകിയ യുപിയിൽവലിയ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം പ്രതീക്ഷിച്ച എൻഡിഎയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യോഗിയുടെ തട്ടകമായ യുപിയിൽ നിന്ന് എൻഡിഎ പ്രതീക്ഷ നേട്ടം കിട്ടിയില്ല. രാമക്ഷേത്രവും യോഗി ആദിത്യനാഥിന്‍റെ ഭരണവും മോദി തരംഗവുമെല്ലാം വോട്ടാകുമെന്നു പ്രതീക്ഷിച്ച സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയുടെ ശക്തമായ തിരിച്ചുവരവാണു കണ്ടത്.
അതിനിടെ പഴയ പാർലമെന്റ് മന്ദിരത്തില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻ.ഡി.എയിലെ നിയുക്ത എം.പിമാരും തമ്മിലുള്ള യോഗം കഴിഞ്ഞ ദിവസം നടന്നു. യോഗത്തിനിടെ എല്ലാവരും മോദിയെ അഭിനന്ദിക്കാനുള്ള മത്സരത്തിലായിരുന്നു. എന്നാല്‍ ഒരാള്‍ മാത്രം അല്‍പം പരുങ്ങലോടെ പിന്നില്‍ തന്നെ നിന്നു. എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോള്‍ മോദിയുടെ മുന്നിലെത്തി കൈകൂപ്പി. അത് മറ്റാരുമല്ല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും പൊതുവേദിയില്‍ കണ്ടുമുട്ടുന്നതും.
പാർലമെന്ററി യോഗത്തിന്റെ തുടക്കം മുതല്‍ മ്ലാനവദനനായിരുന്നു യോഗി. പ്രസംഗം കഴിഞ്ഞ മോദിയെ അഭിനന്ദിക്കാൻ മടിച്ചു നിന്നപ്പോള്‍ അമിത് ഷായാണ് യോഗിയെ നിർബന്ധിച്ചത്. ഹസ്തദാനം ചെയ്യാനായി മുന്നിലെത്തിയപ്പോള്‍ ബൊക്കെ എടുത്തുകൊണ്ടുവരാൻ മോദി ആവശ്യപ്പെട്ടു. ബൊക്കെയുമെടുതത് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ മോദി യോഗിയുടെ തോളില്‍ തട്ടി ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ ദൃശ്യങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇരു നേതാക്കളും തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന് ഊഹാപോഹം പ്രചരിപ്പിച്ചവർക്കുള്ള മറുപടികൂടിയാണ് ഈ വീഡിയോ.
ജൂണ്‍ അഞ്ചിന് യോഗിയുടെ 52ാം പിറന്നാളിന് ആശംസ നേരാൻ മോദി മറന്നിരുന്നില്ല. ''യു.പി മുഖ്യമന്ത്രിക്ക് ജൻമദിനാശംസകള്‍. യു.പിയുടെ വികസനത്തിനും പാവപ്പെട്ടവരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും ഉന്നമനത്തിനുമായി അദ്ദേഹം പ്രവർത്തിക്കുന്നു. വരും കാലങ്ങളില്‍ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. ''-എന്നാണ് മോദി എക്സില്‍ കുറിച്ചത്. അതിന് യോഗി മറുപടിയും നല്‍കി. താങ്കളുടെ ഹൃദയംഗമവും ഊഷ്മളവുമായ വാക്കുകള്‍ എനിക്ക് വളരെയധികം പ്രചോദനം നല്‍കുന്നു. താങ്കളുടെ വിജയകരമായ നേതൃത്വത്തില്‍ ഉത്തർപ്രദേശിന്റെ വികസനം വളരെ വേഗം സാധ്യമാകും. പിറന്നാള്‍ ആശംസക്ക് വളരെയധികം നന്ദി.''-എന്നായിരുന്നു യോഗിയുടെ മറുപടി.
https://www.facebook.com/Malayalivartha
























