കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍

മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോര്‍ജ് കുര്യന് ലഭിച്ചത് നാല് വകുപ്പുകള്‍. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ സര്‍പ്രൈസായിരുന്നു ജോര്‍ജ് കുര്യന് മന്ത്രിസ്ഥാനം ലഭിച്ചത്. കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന് യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബിജെപിയുടെ ന്യൂനപക്ഷമുഖമായാണ് അദ്ദേഹം ശ്രദ്ധനേടുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷനായിരുന്നു.
ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഒഎസ്ഡി (ഓണ്‍ സ്പെഷ്യല്‍ ഡെപ്യൂട്ടേഷന്)യായും ജോര്‍ജ് കുര്യന് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ക്ഷണിക്കപ്പെട്ട എന്‍ഡിഎ നേതാക്കളുടെ യോഗം നരേന്ദ്രമോദിയുടെ വസതിയില്‍ സംഘടിപ്പിച്ചിരുന്നു. ഈ ചായസല്‍ക്കാരത്തില്‍ കുര്യനും പങ്കെടുത്തു. നാലര പതിറ്റാണ്ടോളമായി ബിജെപിയ്ക്കൊപ്പമുള്ള യാത്രയ്ക്കുള്ള ആംഗീകാരമായാണ് അദ്ദേഹത്തിന്റെ കുടുംബം ഈ മന്ത്രിസ്ഥാനത്തെ കാണുന്നത്. എല്ലാക്കാലത്തും അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും കുടുംബം പങ്കുവെയ്ക്കുന്നു.
അതേസമയം സുരേഷ് ഗോപിയ്ക്ക് രണ്ട് വകുപ്പുകളാണ് ലഭിച്ചത്. ടൂറിസം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് തൃശ്ശൂര്‍ എംപിക്ക് ലഭിച്ചത്. നേരത്തെ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് മാധ്യമസൃഷ്ടിയാണെന്ന് വ്യക്തമാക്കി എംപി തന്നെ രംഗത്തെത്തിയിരുന്നു.
ഇന്നലെ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയാണ് സുരേഷ് ഗോപി സ്ഥാനമേറ്റത്. കേരളത്തിലെ ബി.ജെ.പിയുടെ ചരിത്രത്തില്‍ ഇനി എക്കാലവും രേഖപ്പെടുത്തിവെയ്ക്കപ്പെടേണ്ട പേരാണ് സുരേഷ് ഗോപി. ഇന്ത്യയിലാകെ ഭരണം പിടിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റുപോലും നേടാന്‍ സാധിച്ചില്ല എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. 'കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.
2024 ലോക്സഭ തിരഞ്ഞെടുപ്പോടെ കേരളത്തിലും താമര വിരിയിക്കുവാന്‍ സുരേഷ് ഗോപിയിലൂടെ ബിജെപിയ്ക്ക് സാധിച്ചു. നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും ഇതിന് മുന്‍പ് തൃശൂരില്‍ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനവിധി തനിക്കനുകൂലമാക്കാനുള്ള മുന്നൊരുക്കങ്ങളിലേയ്ക്കാണ് അദ്ദേഹം കടന്നത്. ഒട്ടേറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപി കേരളത്തിന്റെ കേന്ദ്രമന്ത്രിയാകുകയാണ്.
https://www.facebook.com/Malayalivartha