ഓൺലൈൻ വഴി ഐസ്ക്രീ ഓഡർ ചെയ്തു, കഴിച്ചുകൊണ്ടിരിക്കേ ഐസ്ക്രീമിൽ യുവതി കണ്ടത് മനുഷ്യ വിരൽ, സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്, ഐസ്ക്രീം നിർമാണ കമ്പനിയിൽ പരിശോധന നടത്തും...!!

ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് ഇന്ന് സർവ്വസാധാരണയാണ്. പലർക്കും ഇങ്ങനെ വാങ്ങുന്നതിലൂടെ അബദ്ധങ്ങൾ പറ്റിയ വാർത്ത പുറത്തുവരാറുണ്ട്. എന്നാൽ ഓൺലൈൻ വഴി ഐസ്ക്രീ ഓഡർ ചെയ്തപ്പോൾ ഉണ്ടായത് സംഭവം ഏവരേയും ഞെട്ടിച്ചു കളഞ്ഞു. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി വാങ്ങിയ ഐസ്ക്രീം യുവതി കഴിച്ചുകൊണ്ടിരിക്കേ അതിനുള്ളിൽ നിന്നും മനുഷ്യ വിരലിന്‍റെ ഭാഗം കിട്ടി. മഹാരാഷ്ട്രയിലെ മലാഡിൽ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്.
മലഡ് സ്വദേശിയായ ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈനായി ബുക്ക് ചെയ്തത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടിയതെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്ന് മനസിലായതെന്നും ഡോക്ടർ പറയുന്നു.
ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























