പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ, ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്... ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്..

പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്.സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്‌സൽ എത്തി. ഇത് തുറക്കുന്നത് മൊബൈൽ ക്യാമറയിൽ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികൾ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി.
കമ്പനി ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു. പിടികൂടിയ പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു.പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികൾ പറയുന്നത്. പാഴ്സലിനുള്ളിൽ പാമ്പ് കയറാനിടയായത് കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.സംഭവം പരിശോധിച്ച് തുടർ നടപടികൾ അറിയിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോഔദ്യോഗിക ക്ഷമാപണമോ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞത് . അധികം വൈകാതെതന്നെ അത്തരത്തിലുള്ള ഒരു പ്രതികരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ദമ്പതികൾ പറഞ്ഞിരുന്നു
അതിനുശേഷമായിരിക്കും തുടർ നടപടികൾ വേണോ എന്നകാര്യം തീരുമാനിക്കുക. എന്നാൽ വാർത്ത പരന്നതോടെ ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കും. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ കുറിച്ചു. പാമ്പിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെ വിമർശിച്ച് രംഗത്തെത്തിയത്.കഴിനാജ് ദിവസങ്ങൾക്ക് മുൻപും സമാന രീതിയിലുള്ള വാർത്ത പുറത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ രംഗത്തെത്തിയത്.
വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.ഡോ. സെറാവോയുടെ നിര്‍ദേശപ്രകാരം സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. യമ്മോ ബ്രാന്‍ഡിന്റെ മൂന്ന് കോണ്‍ ഐസ്‌ക്രീമുകളാണ് വാങ്ങിയത്.അതിലെ ഒരു ഐസ്‌ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.ഇത്തരത്തിൽ ഉള്ള വാർത്തകൾ വരുമ്പോൾ ഓൺലൈനിൽ സാധങ്ങൾ ഓർഡർ ചെയ്യുന്നവർക്കിടയിൽ ഒരു ഭീതി ഉണ്ടാവുകയാണ് . ഇത് വഴി നല്ല രീതിയിൽ കച്ചവടം നടത്തുന്നവർക്കും ഇതൊരു വെല്ലുവിളിയാവുകയാണ്.
https://www.facebook.com/Malayalivartha
























