സുരക്ഷ സേനയെ ഞെട്ടിച്ചു, ജമ്മുവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി ഒരാൾ കടന്നുകളഞ്ഞത് ഭീകരൻ? വ്യാപക തിരച്ചില്‍ ആരംഭിച്ചു

ജമ്മു കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ സേന വളരെയധികം ജാഗ്രതയിലാണ്. വിവിധ നേഖലകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ സേനയെ ഞെട്ടിച്ചുകളഞ്ഞ സംഭവമാണ് കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഉണ്ടായത്. ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി ഒരാൾ കടന്നുകളഞ്ഞു. ഇയാൾക്കായി വന്‍ തിരച്ചില്‍ നടത്തുകയാണ്. ഇയാൾ ഭീകരനാണോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല.
സംഭവത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരം ലഭിച്ചയുടന്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീര്‍ നിരവധി ഭീകരാക്രമണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സമയത്താണ് ഈ സംഭവം എന്നതും ഗൗരമായി കാണേണ്ട ഒന്നാണ്. അതിനിടെ, കശ്മീരിലെ ദോഡ ജില്ലയില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ജില്ലയുടെ ഉയര്‍ന്ന മേഖലകളില്‍ ഭീകരസംഘം ഉണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ദക്ഷിണ കാശ്മീർ ഹിമാലയത്തിലെ അമർനാഥിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന് തുടക്കമാകുനന്തിന് മുന്നോടിയായാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
ജൂൺ 29 ന് ആരംഭിക്കുന്ന തീർത്ഥാടനം ഓഗസ്റ്റ് 19 വരെ തുടരും.അമർനാഥ് തീർഥാടകർ ജമ്മു കാശ്മീരിലെ ബൽതാൽ, പഹൽഗാം എന്നീ രണ്ട് റൂട്ടുകളിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം 4.28 ലക്ഷത്തിലധികം ആളുകൾ ഗുഹാക്ഷേത്രം സന്ദർശിച്ചതായും ഇത്തവണ അത് അഞ്ച് ലക്ഷമായി ഉയരുമെന്നും വൃത്തങ്ങൾ അറിയിച്ചു. എല്ലാ തീർത്ഥാടകർക്കും RFID കാർഡുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ അവരുടെ തത്സമയ ലൊക്കേഷൻ കണ്ടെത്താനും എല്ലാവർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും കഴിയും. എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും തീർത്ഥാടന ബേസ് ക്യാമ്പിലേക്കുള്ള റൂട്ടിൽ സുഗമമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും എല്ലാ തീർത്ഥാടകരുടെയും ശരിയായ സുരക്ഷ ഒരുക്കുന്നതിനും കേന്ദ്രം ഊന്നൽ നൽകും.
https://www.facebook.com/Malayalivartha
























