ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന. ജമ്മു കശ്മീരില്‍ കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത്തെ ഭീകരാക്രമണമാണിത്.
അതേസമയം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി ഒരാൾ കടന്നുകളഞ്ഞു. ഇയാൾക്കായി വന്‍ തിരച്ചില്‍ നടത്തുകയാണ്. ഇയാൾ ഭീകരനാണോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. സംഭവത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരം ലഭിച്ചയുടന്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.
ജമ്മു കശ്മീര്‍ നിരവധി ഭീകരാക്രമണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സമയത്താണ് ഈ സംഭവം എന്നതും ഗൗരമായി കാണേണ്ട ഒന്നാണ്. അതിനിടെ, കശ്മീരിലെ ദോഡ ജില്ലയില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ജില്ലയുടെ ഉയര്‍ന്ന മേഖലകളില്‍ ഭീകരസംഘം ഉണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്..
https://www.facebook.com/Malayalivartha
























