Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം.... കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ....

10 JULY 2024 11:33 AM IST
മലയാളി വാര്‍ത്ത

ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം. കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാക് അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറാന്‍ മേഖലയുടെ ചുമതലയുള്ള കമാന്‍ഡറുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചര്‍ച്ചയും നടത്തിയിരുന്നു. ഭീകരര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീര്‍ ദോഡയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരും.

മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയില്‍ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുത്തേക്കും. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് അഞ്ച് ധീര ജവാവന്മാരെയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിര്‍ത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. സംഭവത്തില്‍ പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

 

 

 

തുടര്‍ച്ചയായുള്ള ആക്രമണങ്ങളിലൂടെ ജമ്മു കശ്മീരില്‍ ഭീതി പരത്താനുള്ള ശ്രമത്തിലാണു ഭീകരര്‍. ഒരു മാസത്തിനിടെയുണ്ടായ 5 ഭീകരാക്രമണങ്ങള്‍ ഇതിനു തെളിവ്. ഏറ്റവുമൊടുവില്‍ കത്വയിലുണ്ടായ ആക്രമണത്തില്‍ 5 കരസേനാംഗങ്ങളാണു വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കെതിരെ നെഞ്ചുവിരിച്ചു പൊരുതുന്ന സേന ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. ജമ്മു കശ്മീരിലുടനീളം നിതാന്ത ജാഗ്രതയില്‍ നിലയുറപ്പിച്ചിരിക്കുകയാണു സേന.
ഭീകരരുടെ ലക്ഷ്യം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിച്ചുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിക്കുകയാണു ഭീകരരുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. നിരന്തര ആക്രമണങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണമായി സര്‍ക്കാരും സേനയും കരുതുന്നത് ഇതാണ്. കശ്മീരിനെ സംഘര്‍ഷഭൂമിയായി നിലനിര്‍ത്തുകയെന്ന പാക്കിസ്ഥാന്റെ ഗൂഢലക്ഷ്യമാണു മേഖലയില്‍ ചോരപ്പുഴയൊഴുക്കുന്നത്. ജമ്മു കശ്മീരില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവതാളത്തിലാക്കാനും ഭീകരര്‍ ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം ഗണ്യമായി കുറഞ്ഞ ആക്രമണങ്ങള്‍ ഈ വര്‍ഷം വര്‍ധിച്ചതിന്റെ കാരണമായി ഇതു വിലയിരുത്തപ്പെടുന്നു. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സേനാംഗങ്ങളില്‍ വലിയൊരു ഭാഗത്തെ കിഴക്കന്‍ ലഡാക്കിലേക്കു വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സേനാവിന്യാസത്തില്‍ ഇതു നേരിയ കുറവു വരുത്തിയിട്ടുണ്ട്. ഇതു മുതലെടുക്കാനുള്ള ശ്രമവും ഭീകരര്‍ നടത്തുന്നു.

വന, മലനിരകളിലെ ഭീകരരെ നേരിടാന്‍ സിആര്‍പിഎഫിന്റെ പര്‍വത ബറ്റാലിയനു (മൗണ്ടന്‍ ബറ്റാലിയന്‍) രൂപം നല്‍കുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ബറ്റാലിയന്റെ ആവശ്യകത സിആര്‍പിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കശ്മീരില്‍ വനമേഖലകളിലുള്ള മലനിരകള്‍ ഭീകരര്‍ താവളമാക്കുന്നതു വര്‍ധിച്ച സാഹചര്യത്തില്‍, അത്തരം പ്രദേശങ്ങളിലെ സേനാനടപടികളില്‍ വൈദഗ്ധ്യമുള്ള സംഘം അനിവാര്യമാണെന്നാണു സിആര്‍പിഎഫിന്റെ നിലപാട്.

 

 

 

കത്വ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച സേനയുടെ സുപ്രീം കമാൻഡറായ രാഷ്‌ട്രപതി ദ്രൗപദി മുർമു ശക്തിയായി തിരിച്ചടി നൽകണമെന്ന് പ്രതികരിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ രാഷ്‌ട്രപതി ആശ്വസിപ്പിച്ചു. കത്വ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാന്റെ പേര് പറയാതെ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അതിനിടെ കത്വ ഭീകരാക്രമണ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയും ചേർന്നു. ഭീകരരെ കണ്ടെത്താൻ ജമ്മു കാശ്മീർ പൊലീസ് മേധാവി ആർ.ആർ. സ്വെയിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. അക്രമണം നടത്തിയത് ഏത് സംഘടനയിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ബസന്ത്ഗഡ്, സിയോജ്, ബാനി, ദഗ്ഗർ, കിദ്ലി തുടങ്ങിയ മലനിരകൾ ഉൾക്കൊള്ളുന്ന മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തി സർജിക്കൽ ആക്രമണ മാതൃകയിൽ ഓപ്പറേഷൻ നടത്താൻ കേരസനയുടെ എലൈറ്റ് ‘പാരാ’ യൂണിറ്റിനെ വിന്യസിച്ചു.


ഏകോപനത്തോടെ

കത്വയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 12 സൈനികരുള്ള രണ്ട് ട്രക്കുകൾക്ക് നേരെ നടന്നത് ഏകോപിത ആക്രമണമെന്നാണ് സൂചന. ട്രക്കുകൾക്ക് നേരെ ഗ്രനേഡുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെടിയുതിർത്തു. കട്ടിയുള്ള വസ്‌തുക്കളിൽ തുളച്ചു കയറാൻ ശേഷിയുള്ള(സ്‌റ്റീൽ) വെടിയുണ്ടകളാണ് ഉപയോഗിച്ചത്.

കാടുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പരിശീലനം ലഭിച്ച 60ലധികം ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞു കയറിയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഇവരുടെ കൈവശം അത്യാധുനിക ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളുമുണ്ട്.

സംഭവത്തിന് പിന്നിൽ വിദേശ ഭീകരർ ഉൾപ്പെട്ടതായുള്ള സൂചനയെ തുടർന്നാണ് ജമ്മു കാശ്മീർ പൊലീസിനെ സഹായിക്കാൻ എൻ.ഐ.എ എത്തിയത്. പൊലീസ് മേധാവി ആർ.ആർ. സ്വെയിൻ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസുകാരും സംസ്ഥാന ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഉന്നത സൈനിക ഉദ്യോഗസ്ഥരും കത്വയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 32 മാസത്തിനിടെ 44 സൈനികരാണ് ജമ്മു മേഖലയിൽ വീരമൃത്യു വരിച്ചത്.

വീണ്ടും ഏറ്റുമുട്ടൽ

അതിനിടെ, ജമ്മുവിലെ ദോദയിൽ ഏറ്റുമുട്ടലുണ്ടായി. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.

 

കസ്വ- ദോദ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (4 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (17 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (29 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (31 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (45 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (58 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends