Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഒടുവില്‍ ഇന്ത്യയുടെ കൈകളിലേയ്ക്ക് തഹവൂര്‍ റാണ...2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയാണിയാള്‍

17 AUGUST 2024 09:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. യു.എസ് അപ്പീല്‍ കോടതിയുടേതാണ് വിധി. 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്താന്‍ വംശജനുമാണ് റാണ. പാക് സൈന്യത്തിന്റെ വലംകൈ ആണ് ഇയാള്‍. അമേരിക്കന്‍ കോടതിയുടെ നടപടിയില്‍ പൊള്ളിനില്‍ക്കുകയാണ് പാകിസ്ഥാന്‍ ഭീകരസംഘടനകളും സൈന്യവും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും ഇയാളെ കൈമാറുക. റാണയെ കൈമാറുക എന്നത് ഏറെ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് അപ്പീല്‍ കോടതി വിധിയില്‍ വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ നേരത്തേ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ റാണ നല്‍കിയ ഹര്‍ജി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി തള്ളുകയും ചെയ്തു.
സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ കഴിയുകയാണ് നിലവില്‍ റാണ.

2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011ല്‍ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

1961ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ചു. പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ റാങ്കിലെ ഡോക്ടറായിരുന്നു. റാണയും ഡോക്ടറായ ഭാര്യയും 1997ല്‍ കാനഡയിലേക്ക് കുടിയേറി. 2001ല്‍ കനേഡിയന്‍ പൗരത്വം കിട്ടി. പിന്നീട് അമേരിക്കയിലെ ഷിക്കാഗോയില്‍ താമസമായി. ഇമിഗ്രേഷന്‍ സര്‍വീസ് ഏജന്‍സി അടക്കം നിരവധി ബിസിനസുകള്‍ നടത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം സ്ഥാപിച്ചു. 2009ല്‍ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യു.എസില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ മുംബൈയിലേക്ക് യാത്ര നടത്തിയെന്ന് കണ്ടെത്തിയെങ്കിലും ആരോപണം നിഷേധിച്ചു.

മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിലും ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് 2011ല്‍ ഷിക്കാഗോ കോടതി കണ്ടെത്തി. എന്നാല്‍ മുംബൈ ഭീകരാക്രമണ പങ്ക് തെളിയാത്ത് കൊണ്ട് കേസില്‍ കുറ്റവിമുക്തനായി. 2013ല്‍ 14 വര്‍ഷം തടവിന് വിധിക്കപ്പെട്ടു. സതേണ്‍ കലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ച് വന്ന റാണ 2020 ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ത്യയുടെ ആവശ്യപ്രകാരം അതേ മാസം തന്നെ വീണ്ടും അറസ്റ്റിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (36 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (50 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends