Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

20 AUGUST 2024 01:00 PM IST
മലയാളി വാര്‍ത്ത

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.

1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനായി തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതിയുണ്ടായിരുന്നത്.

കേസില്‍ ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്. കേസ് ഗൗരവ സ്വഭാവമുള്ളതാണെന്നും അന്വേഷണ ഉത്തരവ് റദ്ദാക്കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ ആന്റണി രാജു ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.


സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്നായിരുന്നു നേരത്തെ അപ്പീല്‍ പരിഗണിക്കവെ ആന്റണി രാജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഒപ്പമില്ലാത്തത് കൊണ്ടല്ലേ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് പറയാന്‍ കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.


ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമത്വം കാട്ടിയെന്നാണ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ആന്റണി രാജുവിനെതിരായി ഹൈക്കോടതി ഉത്തരവിട്ട പുനരന്വേഷണം സുപ്രീം കോടതി നേരത്തെ തടഞ്ഞത്.


ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേസില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണം നടത്തുന്നതിനെ എതിര്‍ത്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends