Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ജോലിയില്‍ ഉണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാര്‍ക്ക് നുണപരിശോധന ; കൊല്‍ക്കത്ത പീഡന കേസില്‍ കോടതി കടുപ്പിക്കുന്നു

22 AUGUST 2024 09:32 PM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യം കത്തുകയാണ്. നിര്‍ഭയ കേസിന് ശേഷം ഇത്ര പൈശാചികമായൊരു ആക്രമണം. ജനം കലിയിളകി തെരുവില്‍ പ്രതിഷേധത്തിലാണ്. ഇപ്പോള്‍ ശക്തമായ നടപടികള്‍ തുടരുകയാണ്. ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികള്‍ സംബന്ധിച്ച് സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ജോലിയില്‍ ഉണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. വനിതാഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയോളമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സി.ബി.ഐ. ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ മതിയായ പ്രതികരണമല്ല ലഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ക്ക് തെറ്റായ വിവരങ്ങളാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. പോലീസില്‍ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ നിരന്തരം ചോദ്യം ഉയര്‍ന്നിരുന്നു. 'എന്തുകൊണ്ടാണ് പ്രിന്‍സിപ്പല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതില്‍ നിന്ന് തടഞ്ഞോ?' തുടങ്ങിയ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്.

'രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്. ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.' മമത ബാനര്‍ജി കത്തില്‍ പറഞ്ഞു.

അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസുകള്‍ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. ഇത്തരം കേസുകളില്‍ വിചാരണ 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും മമത ബാനര്‍ജി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends