മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകള്‍....

മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകള്‍. മുംബൈയിലെ കുര്‍ളയിലെ ഖുറേഷി നഗറില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
41 വയസുകാരിയായ മകള്‍ രേഷ്മ മുസാഫര്‍ ഖാസി തന്റെ 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അമ്മ തന്റെ മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്നും രേഷ്മയോട് നീരസമാണെന്നും തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് .കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുമ്പ്രയില്‍ മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. അമ്മയ്ക്ക് മൂത്ത സഹോദരിയെ കൂടുതല്‍ ഇഷ്ടമാണെന്ന കാരണം സഹോദരിമാര്‍ തമ്മിലുള്ള പകയ്ക്ക് കാരണമാകുകയായിരുന്നു.
പക്ഷപാതപരമായ പെരുമാറ്റമുണ്ടായതായി രേഷ്മയ്ക്ക് തോന്നിയപ്പോള്‍ ഇരുവരും തമ്മിലുള്ള വാഗ്വാദം വളരെയേറെ രൂക്ഷമായി. വാക്കേറ്റം അക്രമാസക്തമാവുകയും മകള്‍ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് .
കുറ്റകൃത്യത്തിനു ശേഷം രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് രേഷ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























