ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം താഴെവീണു

ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം താഴെവീണു. കെനിയയിലെ മകുവേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തില്‍ ഡിസംബര്‍ 30ന് ആകാശത്ത് നിന്ന് റോക്കറ്റ് അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന കൂറ്റന്‍ ലോഹചക്രം താഴെവീണത്. ഏകദേശം 2.5 മീറ്റര്‍ വ്യാസവും ഭാരവുമുള്ള വളയമാണ് കണ്ടെത്തിയതെന്ന് കെനിയ സ്പേസ് ഏജന്‍സി (കെഎസ്എ) സ്ഥിരീകരിച്ചു.
ഏകദേശം 500 കിലോഗ്രാം ഭാരം വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.00 മണിയോടെയാണ് വസ്തു താഴെ വീണത്. എഎഫ്പി റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രദേശം സുരക്ഷിതമാക്കുകയും കൂടുതല്‍ വിശകലനത്തിനായി അവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവം നടന്നയുടന്‍ അധികൃതരെ അറിയിച്ച ഗ്രാമീണരുടെ ഇടപെടലിനെ കെഎസ്എ പ്രശംസിച്ചു. വസ്തു എവിടെ നിന്ന് വീണുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം വസ്തു ലോഞ്ച് വെഹിക്കിളില്‍ നിന്ന് വേര്‍പെടുത്തുന്ന വളയമാണെണെന്ന് സംശയിക്കുന്നതായും ഏജന്‍സി പറഞ്ഞു.
ഇത്തരം ഘടകങ്ങള്‍ സാധാരണയായി റീ-എന്‍ട്രി സമയത്ത് കത്തുന്നതിനോ വിദൂര പ്രദേശങ്ങളില്‍ വീഴുന്നതിനോ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























