24 കാരന്‍ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ബന്ധുക്കളെ വിളിച്ച് അറിയിച്ചു

ലഖ്നൗ ഹോട്ടല്‍ മുറിയില്‍ തന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മുഹമ്മദ് അര്‍ഷാദ് എന്ന 24 കാരനാണ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ശേഷം അര്‍ഷാദ് തന്റെ അമ്മയുടെ സഹോദരന്‍ മുഹമ്മദ് സീഷാനെ വിളിച്ച് പറഞ്ഞു, 'ഞാന്‍ മുഴുവന്‍ കുടുംബത്തെയും കൊന്നു.'
ഇരകളായ അസ്മ (40), അവരുടെ മകളായ ആലിയ (9), അക്‌സ (16), റഹ്മീന്‍ (18), അല്‍ഷിയ (19) എന്നിവരെ കഴുത്തും കൈത്തണ്ടയും മുറിച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കൊലപാതകം ഏറ്റുപറയുകയും പിതാവ് ബദറിനെ കൂട്ടാളിയായി കുടുക്കുകയും ചെയ്യുന്ന 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അര്‍ഷാദ് റെക്കോര്‍ഡ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അര്‍ഷാദ് കുടുംബത്തിലെ എല്ലാവരേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ബദര്‍ അവരുടെ കൈത്തണ്ട മുറിച്ചു. കുടുംബത്തിലെ മറ്റുള്ളവര്‍ ശ്വാസം മുട്ടി മരിക്കുന്നത് നോക്കി നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു ബദറെന്നും അര്‍ഷാദ് പോലീസിനോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























