ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ജമ്മു കശ്മീരില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ജനുവരി നാലിന് കശ്മീരിലെ പൂഞ്ചിലാണ് ദാരുണമായ സംഭവം. ആത്മഹത്യാ കുറിപ്പില്‍ തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്ന ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
27കാരനായ കൃഷ്ണ കുമാര്‍ യാദവാണ് ജീവനൊടുക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജയ്പൂരിലെ അമര്‍സര്‍ ഗ്രാമത്തിലാണ് കൃഷ്ണകുമാര്‍ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം യാദവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്, അന്നുമുതല്‍ തന്നെ ചിലര്‍ വേട്ടയാടുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ജീന്‍മാത സുഹൃത്തുക്കളോടൊപ്പം സന്ദര്‍ശിച്ചതായി യാദവ് പറയുന്നു. ഈ ഘട്ടത്തില്‍ മയക്കുമരുന്നിന്റെ അബോധാവസ്ഥയില്‍ ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും, ഈ വീഡിയോ കാണിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും കുറിപ്പില്‍ പറയുന്നു. സൈനിക സേവന ബാധ്യതകള്‍ പോലീസില്‍ പരാതിപ്പെടുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും ഒരു പോംവഴിയില്ലെന്നും യാദവ് പറഞ്ഞു.
അതേസമയം, യാദവിന്റെ കുടുംബം അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വിസമ്മതിക്കുകയും അദ്ദേഹത്തിന്റെ കുറിപ്പില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നീണ്ട പീഡനങ്ങള്‍ സഹിച്ചുവെന്നും ഒടുവില്‍ മരണത്തിലേക്ക് നയിച്ചെന്നും അവര്‍ ആരോപിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യാദവിന്റെ മൃതദേഹം ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് അയച്ചതായി സംഭവവികാസം സ്ഥിരീകരിച്ച് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മുകേഷ് ചൗധരി പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ അമര്‍സര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























