Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...

28 JANUARY 2025 01:09 PM IST
മലയാളി വാര്‍ത്ത

അദ്ഭുതകരമായി രക്ഷപ്പെടൽ പലരുടെയും ജീവിതത്തിൽ പലപ്പോഴും സംഭവിക്കാറുള്ളതാണ് . മരണത്തെ മുൻപിൽ കണ്ട് ഒരു നിമിഷം കൊണ്ട് ജീവൻ തിരികെ ലഭിക്കുന്ന ആളുകളുടെ അനുഭവങ്ങൾ പലപ്പോഴും നമ്മളെ അത്ഭുതപ്പെടത്താറുണ്ട് . അത്തരത്തിലൊരു രക്ഷപ്പെടുത്താൽ വിഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് . സംഭവം നടക്കുന്നത് മുംബൈയിലാണ് . ഡോംബിവ്‌ലിയിലെ ദേവിച്ചപാഡയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ യുവാവിന്റെ അവസരോചിത ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്.

 

ഭാവേഷ് എന്നയാളാണ് കെട്ടിടത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കളിക്കുകയായിരുന്ന കുട്ടി ബാൽക്കണിയിലെ വിടവിലൂടെയാണ് താഴേക്കു വീണത്.കുട്ടി കാൽവഴുതി വീഴുന്നതു കണ്ട ഭവേഷ് മാത്രെ എന്ന യുവാവു കുട്ടിയെ കയ്യിൽ താങ്ങിപ്പിടിക്കാൻ ഓടിയെത്തുകയായിരുന്നു. പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി. ആശുപത്രിയിലെത്തിച്ച കുട്ടിയെ സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്കു വിധേയമാക്കിയ ഡോക്ടർമാർ കാര്യമായ പരുക്കുകളില്ലെന്ന് അറിയിച്ചിട്ടുണ്ട്.‘‘കൂട്ടുകാരന്റെ വീട്ടിൽനിന്ന് തിരിച്ചുവരുന്ന വഴിയാണ് മുൻപിലെ കെട്ടിടത്തിലെ മുകളിലെ നിലയിൽനിന്ന് കുട്ടി വീഴുന്നത് കണ്ടത്.

ഉടൻ കുട്ടിയെ രക്ഷിക്കാൻ ഓടി.ഇരുകയ്യും നീട്ടി കുട്ടിയെ പിടിക്കാനായിരുന്നു ശ്രമം. പക്ഷേ, കയ്യിൽനിന്ന് വഴുതി കാലിലും തട്ടിയ ശേഷം കുട്ടി താഴേക്കു വീഴുകയായിരുന്നു.’– ഭവേഷ് മാത്രെ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവേഷിന്റെ കൈകൾക്കു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിന്റെ ശ്രമത്തെയും ആത്മാർഥതയെയും പ്രശംസിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി.വീട്ടിൽ പെയിൻ്റിംഗ് ജോലികൾ നടക്കുന്നുണ്ടെന്നും അതിനാലാണ് ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തതെന്നും വീട്ടുികാർ പറയുന്നു.

 

ഇതിനിടെ ഗാലറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി തുറന്ന ഗ്ലാസിൻ്റെ വിടവിലൂടെ വീഴുകയായിരുന്നു. ഏതായാലും നിരവധി ആളുകളാണ് ഭാവേഷ്ചെയ്ത പ്രവർത്തിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വരുന്നത് . അദ്ദേഹത്തിന്റെ ദൈവത്തിന്റെ കൈകളായിരുന്നു അത് മനുഷ്യനിലൂടെ കണ്ടു . ദൈവം മനുഷ്യർക്ക് മുൻപിൽ മനുഷ്യന്റെ രൂപത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത് അതിനിപ്പോൾ നമ്മൾ കണ്ടത് എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കമന്റുകൾ . ഏതായലും ആ വീഡിയോ കണ്ട നമ്മളും ഒരു നിമിഷം സ്തംഭിച്ചു പോവും , ഏതായാലും കുഞ്ഞ് സുരക്ഷിതമായിരിക്കുന്നു . ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends