ഇന്ത്യക്കാരെ മുക്കിക്കൊല്ലുമെന്ന് ; ബ്രഹ്മപുത്രയില്‍ കൈവെച്ച് ചൈന പൊളിച്ചെറിയാന്‍ ഇന്ത്യ

ഇന്ത്യയുടെ തലയ്ക്ക് മുകളില്‍ ജലബോംബ് നിര്‍മ്മിച്ച് ഇന്ത്യയ്‌ക്കെതിരെ വജ്രായുധം പുറത്തെടുത്ത് ചൈന. ഇന്ത്യയെ അങ്ങ് ഞൊട്ടുമെന്ന ചൈനയുടെ കളിക്ക് പിന്നില്‍ ആഘോഷത്തിലും അവേശത്തിലും പാകിസ്ഥാന്‍. ബ്രഹ്മപുത്രയില്‍ ചൈന ഡാമിന്റെ നിര്‍മ്മാണം ആരംഭിച്ചു. വൈദ്യുതയ്‌ക്കെന്നും പറഞ്ഞ് ചൈന തുടങ്ങുന്ന പദ്ധതിക്ക് പിന്നിലെ ലക്ഷ്യം ഇന്ത്യക്കാരെ മുക്കിക്കൊല്ലാനുള്ള വാട്ടര്‍ ബോംബ് നിര്‍മാണം. രാജ്യത്തിനെതിരെ വന്നാല്‍ ചൈനയുടെ നെഞ്ചത്തോട്ട് കേറി ഞൊട്ടുമെന്ന് ഇന്ത്യ. പണിഞ്ഞോ പക്ഷെ ചതിയാണ് പ്ലാനെങ്കില്‍ പൊളിച്ചെറിയുമെന്ന് കട്ടായം പറഞ്ഞ് സൈന്യം.
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിര്‍മാണം ബ്രഹ്മപുത്രയില്‍ കഴിഞ്ഞദിവസമാണ് ചൈന ആരംഭിച്ചത്. ടിബറ്റിലെ ഇന്ത്യചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 16,700 കോടി ഡോളറിന്റെ പദ്ധതി. 5 വൈദ്യുത പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന അണക്കെട്ട്, ലോകത്ത് നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ 'ത്രീ ഗോര്‍ജസ് ഡാം' പദ്ധതിയെയും പിന്നിലാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയ അണക്കെട്ട് ഇന്ത്യയ്ക്കും ബംഗ്ലദേശിനുമടക്കം തലവേദനയുമാണ്. പരിസ്ഥിതിലോല മേഖലയിലെ കൂറ്റന്‍ നിര്‍മിതിയില്‍ പാരിസ്ഥിതിക വിദഗ്ധരടക്കം ആശങ്ക അറിയിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ സിയാങ് ജില്ലയോട് വളരെ അടുത്തായാണ് ചൈന പുതിയ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ തെക്ക് കിഴക്കന്‍ ടിബറ്റിലെ മെഡോഗ് കൗണ്ടിയിലെ നിങ്ചി പട്ടണത്തിലൂടെ ഒഴുകുന്ന യാര്‍ലുങ് സാങ്‌പോ അതായത് ബ്രഹ്മപുത്രയുടെ ചൈനീസ് പേരാണിത്. ഇവിടെയാണ് ഡാം നിര്‍മിക്കുന്നത്. 2024 ഡിസംബറിലാണ് ചൈനീസ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കാര്‍ബണ്‍ ന്യൂട്രാലിറ്റി, ടിബറ്റ് മേഖലയിലെ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായാല്‍ 60 ഗിഗാവാട്ട് ആയിരിക്കും പദ്ധതിയുടെ ഉല്‍പാദന ശേഷി. അതായത് ചൈനയുടെ തന്നെ 'ത്രീ ഗോര്‍ജസ് ഡാമിന്റെ' മൂന്നിരട്ടി ശേഷി. പ്രതിവര്‍ഷം 300 ബില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനും സാധിക്കും. ഈ വൈദ്യുതി ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്കും എത്തിക്കും. അതോടൊപ്പം ടിബറ്റിന്റെ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുമെന്നും ചൈനീസ് അധികൃതര്‍ വിശദീകരിക്കുന്നു. ഇതുവഴി 2030ന് മുന്‍പ് കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ചൈനയുടെ വാദം. എന്നാല്‍ ബ്രഹ്മപുത്രയില്‍ കൈവെക്കുന്നത് ഇന്ത്യയ്ക്ക് നേരെ കൈവെക്കാന്‍ ചൈനയ്ക്ക് വജ്രായുധമാണ്.
കാരണം ഈ ഡാം ബംഗ്ലാദേശിനും ഇന്ത്യയ്ക്കും വാട്ടര്‍ ബോംബാണ്. ഇന്ത്യയെ സംബന്ധിച്ച് ബ്രഹ്മപുത്ര വെറുമൊരു നദിയല്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാദിയാണ്. ചൈന ഇതിനുമുന്‍പും നിരവധി ചെറിയ അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ അണക്കെട്ടുകള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ഒരു പുതിയ പദ്ധതിയും കടന്നുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൂപ്രകൃതിയും കാരണം ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുമ്പോള്‍ വ്യാപ്തി കൂടുന്ന ഒരു നദിയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. മാത്രവുമല്ല ചൈന ബ്രഹ്മപുത്രയിലെ വെള്ളം തടഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് നിരവധിപേരായിരിക്കും. അതുകൊണ്ടുതന്നെ ഈ അണക്കെട്ടു പദ്ധതി ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷയൊന്നും പരിഗണിക്കാതെ കൃത്യമായ പഠനങ്ങള്‍ നടത്താതെയുമാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടെന്ന അവകാശവാദത്തോടെ ചൈന നിര്‍മാണം ആരംഭിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. നിലവില്‍ അണക്കെട്ട് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ടിബറ്റിന്റെ ഈ ഭാഗം ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകൂടിയാണ്. ഒരു ഭൂകമ്പമുണ്ടായാല്‍ ടിബറ്റില്‍ മാത്രമല്ല അസം, അരുണാചല്‍ പ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വന്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമാകും. ഇതെല്ലാം അറിഞ്ഞുകൊണ്ടുമാണ് ചൈന നിര്‍മ്മാണം തകൃതിയാക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കടക്കാന്‍ കാലങ്ങളായ് ചൈന ശ്രമിക്കുന്നുണ്ട്. അരുണാചലില്‍ ഗ്രാമങ്ങള്‍ പണിത് അതിക്രമിച്ച് കയറിയ ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം അടിച്ചോടിച്ചു. യുദ്ധത്തിന്റെ വക്കില്‍ വരെ ഇരുരാജ്യങ്ങളും എത്തി. ഇന്ത്യയുടെ രോമത്തില്‍ തൊടാനാകില്ലെന്ന് ഷീ ചിന്‍ പിങ് ഭരണകൂടത്തിന് ബോധ്യപ്പെട്ടു. ഇതോടെ ചൈനയെ അടിക്കാനുള്ള വഴികള്‍ നോക്കുന്ന ചൈനയ്ക്ക് വീണുകിട്ടിയ വഴിയാണ് ബ്രഹ്മപുത്രയിലെ അണക്കെട്ട്. ഈ ഡാം ഉയരുന്നതോടെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കാനും ജനങ്ങളെ കൊന്നൊടുക്കാനും ചൈനയ്ക്ക് വഴിതുറന്ന് കിട്ടുകയാണ്. മുന്‍പ് ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായപ്പോള്‍ അണക്കെട്ട് തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ച് ഇന്ത്യയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയ നെറികെട്ടവന്മാരാണ് ചൈന. ടിബറ്റിന് അടുത്ത് ജനുവരി 7 ന് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 126 പേരാണ് മരണപ്പെട്ടത്. ഭൂകമ്പത്തെത്തുടര്‍ന്ന് നിലവിലുള്ള 14 അണക്കെട്ടുകളില്‍ അഞ്ചെണ്ണത്തില്‍ വിള്ളലുകളും ഉണ്ടായി. ഇത്തരം ഭയാനകമായ അവസ്ഥകള്‍ ഉണ്ടായിട്ടും പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ചോദ്യം തന്നെയാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കയിലാക്കുന്നതും.
ചൈന ജലത്തെ ഒരു ആയുധമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജലം ഒരു നിര്‍ണായക തന്ത്രപരമായ വിഭവമാണ്. നദിയുടെ ഒഴുക്കിന്മേല്‍ ചൈനയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിക്കുന്നത്, സംഘര്‍ഷാവസ്ഥയില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് അരുണാചല്‍ പ്രദേശില്‍ പെട്ടെന്നുള്ള ജലക്ഷാമമോ വെള്ളപ്പൊക്കമോ ഉണ്ടാക്കാന്‍ ഇടയാക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ഈ പദ്ധതിയുടെ രാഷ്ട്രീയ അപകടസാധ്യതകള്‍ വളരെ വലുതാണ്. 2020ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം, അതിര്‍ത്തി കടന്നുള്ള നദികളുടെ ഡാറ്റാ കൈമാറ്റം പോലും ചൈന നിര്‍ത്തിവച്ചിരുന്നു എന്നത് ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നദികളെക്കുറിച്ച് ന്യൂഡല്‍ഹിയുമായി നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു കരാറിലും ചൈന കക്ഷിയല്ല. ഇത് എടുത്തു കാണിക്കുന്നത് വിശ്വാസ്യതയുടെ വലിയ അഭാവത്തെയാണ്. ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, 2023 ജൂണ്‍ 5ന് ബ്രഹ്മപുത്രയെക്കുറിച്ചുള്ള ധാരണാപത്രം കാലഹരണപ്പെട്ടതിനുശേഷം പുതുക്കിയിട്ടില്ല. 'ജലശാസ്ത്ര ഡാറ്റയെക്കുറിച്ചോ ജലവൈദ്യുത ഘടനകളെക്കുറിച്ചോ ഉള്ള ഒരു വിവരവും 2022 മുതല്‍ ചൈന ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ല' എന്ന് ജല്‍ ശക്തി മന്ത്രാലയം അടുത്തിടെ നല്‍കിയ വിവരാവകാശ മറുപടിയില്‍ വെളിപ്പെടുത്തി. ഇത് ചൈനയുടെ ഭാഗത്തുനിന്നുള്ള സുതാര്യതയില്ലായ്മയും സഹകരണ മനോഭാവമില്ലായ്മയും കൂടിയാണ് വ്യക്തമാക്കുന്നത്. ടിബറ്റ് ഒരു ഉയര്‍ന്ന പ്രദേശത്തായതിനാല്‍, അവിടുത്തെ നദികളില്‍ ചൈനക്ക് അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഭൂമിശാസ്ത്രപരമായ കഴിവ്, ഇന്ത്യ പോലുള്ള താഴെക്കിടയിലുള്ള രാജ്യങ്ങള്‍ക്ക് വലിയൊരു തന്ത്രപരമായ പോരായ്മയാണ്. ഇത് ചൈനക്ക് ജലത്തെ ഒരു ഉപാധിയായി ഉപയോഗിച്ച് ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സാധ്യത നല്‍കുന്നുണ്ട്.
ഗ്രേറ്റ് ബെന്‍ഡ് അണക്കെട്ട് നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് വലിയ രീതിയിലുള്ള നിലപാടുകള്‍ എടുക്കാന്‍ കഴിയില്ലെങ്കിലും, അതിന്റെ അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ ഇന്ത്യ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കമോ വരള്‍ച്ചയോ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു ജലസംഭരണി നിര്‍മ്മിക്കുന്നതാണ് പ്രധാന മാര്‍ഗ്ഗം. ഇതിന്റെ ഭാഗമായി, അരുണാചല്‍ പ്രദേശിലെ സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റ് എന്ന 10 ജിഗാവാട്ട് ജലവൈദ്യുത നിലയം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്റ്റ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്, ഇത് ഒരു പ്രതിരോധ സംവിധാനമായി പ്രവര്‍ത്തിക്കുകയും ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യും,' മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. ചൈന ജലം രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചാല്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഇത് ഒരു സംരക്ഷണമായി വര്‍ത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
https://www.facebook.com/Malayalivartha






















