സ്ത്രീകളെ വിലയിടിച്ചു കാണിക്കുന്ന പരാമര്‍ശം നടത്തിയതിന് തെലുങ്കുനടന്‍ ബാലകൃഷ്ണയ്ക്ക് എതിരെ അഭിഭാഷകര്‍

തെലങ്കാന അഡ്വക്കേറ്റ്‌സ് ജോയിന്റ് കമ്മിറ്റി ടോളിവുഡ് നടനും തെലുങ്കുദേശം എം.എല്‍.എയുമായ എന്‍.ബാലകൃഷ്ണയ്‌ക്കെതിരെ ഇന്നലെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ആഴ്ച നടന്ന ഒരു സിനിമ പരിപാടിയില്‍ സ്ത്രീകളെ കുറിച്ചുള്ള ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സരൂര്‍നഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സ്ത്രീകളെകുറിച്ചുള്ള ബാലകൃഷ്ണന്റെ പരാമര്‍ശം പ്രകോപനപരവും അവര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നതാണെന്നും അഭിഭാഷകനായ രവികുമാര്‍ പറയുന്നു.
നരരോഹിത് നായകനാകുന്ന സാവിത്രി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നതിനിടയിലാണ് വിവാദമായ പരാമര്‍ശം ബാലകൃഷ്ണ നടത്തിയത്. എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നായികമാരുടെ പിറകില്‍ ചുറ്റികറങ്ങുന്നതായി അഭിനയിച്ചാല്‍ എന്റെ ആരാധകര്‍ നിരാശരാകും. എന്നാല്‍ ഞാന്‍ പെണ്‍കുട്ടിയെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യുമ്പോഴാണ് അവര്‍ക്ക് അത് ഇഷ്ടപ്പെടുക എന്നായിരുന്നു താരത്തിന്റെ കമന്റ്. കൂടാതെ ഒപ്പം അഭിനയിക്കുന്ന നായികമാരോട് ഞാന്‍ വികൃതികള്‍ കാണിക്കാറുണ്ട്.ചിലപ്പോള്‍ ഞാന്‍ അവരെ നുള്ളാറുണ്ട് എന്നും ബാലകൃഷ്ണ പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ ആരെയും വേദനിപ്പിക്കാനല്ല അത്തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നും തന്റെ മുന്‍ ചിത്രങ്ങളിലെ സീക്വന്‍സുകള്‍ വിവരിച്ചതാണെന്നും പറഞ്ഞുകൊണ്ട് എം.എല്‍.എ മാപ്പു ചോദിച്ചു.
എല്ലാ സ്ത്രീകളെയും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്. തെലുങ്കു സംസ്ഥാനങ്ങളിലെയും രാജ്യത്തുടനീളമുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനത്തില്‍ തന്റെ ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക റിലീസില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























