മുംബൈയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു അമ്മയായി

മുംബൈയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശു അമ്മയായി. 29 വര്‍ഷം മുന്‍പ് ഐ.വി.എഫ്. സാങ്കേതികവിദ്യയിലൂടെ ഹര്‍ഷ ചവ്ദ ഷായുടെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ച അതേ ഡോക്ടര്‍മാര്‍ തന്നെയാണ് ശിവരാത്രി ദിനത്തില്‍ ഹര്‍ഷയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയത്.
ജസ്‌ലോക് ആശുപത്രിയില്‍ കഴിയുന്ന ഹര്‍ഷയ്ക്കും കുഞ്ഞിനും ഏതാനും ദിവസത്തിനകം വീട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്ന് ഡോ. ഇന്ദിര ഹിന്ദുജ പറഞ്ഞു.
ഹര്‍ഷയുടെ അമ്മയില്‍ ഐ.വി.എഫ്. ചികില്‍സ നടത്തിയ ഡോ. ഇന്ദിരയും ഡോ. കുസും സവേരിയുമാണ് ജസ്‌ലോക് ആശുപത്രിയില്‍ ഹര്‍ഷയുടെ കുഞ്ഞിനെ ലോകത്തേക്കു സ്വാഗതം ചെയ്തത്.
1986 ഓഗസ്റ്റ് ആറിനാണു ഹര്‍ഷ ജനിച്ചത്. ഹര്‍ഷ ഗര്‍ഭവതിയായത് സ്വാഭാവിക രീതിയിലും. ഐ.വി.എഫ്. സാങ്കേതികവിദ്യയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു സാധാരണ ജീവിതം നയിക്കാനാകുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. അവള്‍ക്കു പിറന്ന മകന് 3.18 കി.ഗ്രാം തൂക്കമുണ്ട്. ഇതില്‍ കൂടുതല്‍ മറ്റെന്തുവേണം? ജനനം മുതല്‍ ഹര്‍ഷ തന്റെ പ്രഫഷണല്‍, സ്വകാര്യ ജീവിതങ്ങളില്‍ ഒപ്പമുണ്ടായിരുന്നെന്നും ഡോ. ഇന്ദിര പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























