ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു....

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) ജവാനായ ദിനേശ് നാഗാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമല്ല. ഡി.ആര്‍.ജി സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ വച്ച് ഇന്നലെ രാവിലെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനില്‍ രണ്ട് മാവോയ്സ്റ്റുകളെ വധിച്ചിരുന്നു. മാവോയ്സ്റ്റ് കമാന്‍ഡര്‍മാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാന്‍പൂര്‍ മോഹ് ല അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
https://www.facebook.com/Malayalivartha