അതിശക്തമായ മഴ തുടരുന്നു... മുംബൈ നഗരവും പരിസര പ്രദേശങ്ങളുമടക്കം മുങ്ങി, പ്രളയസമാനമായ വെള്ളക്കെട്ട്...

കനത്തമഴയില്‍ മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടക്കം മുങ്ങി. പ്രളയസമാനമായ വെള്ളക്കെട്ടാണെങ്ങും. മുംബൈയില്‍ കാലാവസ്ഥാവിഭാഗം റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.
മുംബൈയുടെ പ്രധാന ഗതാഗത മാര്‍ഗമായ സബര്‍ബന്‍ റെയില്‍പാതയിലും വെള്ളം നിറഞ്ഞിട്ടുണ്ട്. ഫ്‌ലൈറ്റ്‌റഡാറിന്റെ കണക്കുകള്‍ പ്രകാരം, മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 155 വിമാനങ്ങള്‍ വൈകി, 102 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതിലും വൈകിയിരിക്കുകയാണ്.
മുംബൈ വിമാനത്താവളത്തിലേക്കുള്ള വഴികളടക്കം കനത്തമഴയില്‍ മുങ്ങിയതിനാല്‍ വാഹനങ്ങള്‍ക്കടക്കം എത്തിപ്പെടാനാവുന്നില്ല. ഗതാഗത തടസ്സം വിമാനസര്‍വിസുകളെയും ബാധിച്ചതിനാല്‍ ഇന്‍ഡിഗോ എയര്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അത്യാവശ്യ സേവന വിഭാഗങ്ങള്‍ക്കെഴികെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങളുടെ സുരക്ഷയെ കരുതി വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴമൂലം മുംബൈയില്‍ മഹാരാഷ്ട്ര കൊങ്കണ്‍ പ്രദേശങ്ങളിലെ പാല്‍ഘര്‍, താണെ, റായ്ഗഡ്, രത്‌നഗിരി,സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വിദ്യാഭ്യാസ ഡയറക്ടറേറ്റ് അവധി പ്രഖ്യാപിച്ചു.റെയില്‍പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു.
"
https://www.facebook.com/Malayalivartha