നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു... 17തൊഴിലാളികളെ രക്ഷപ്പെടുത്തി

നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നീണ്ടകര പുത്തന്‍തുറ സ്വദേശി സുനിലിന്റെ പമ്പ എന്ന് പേരുള്ള കല്ലുവല വള്ളം മറിഞ്ഞു. ഇന്നലെ വെളുപ്പിന് നാലോടെ തിരുമുല്ലവാരം കടല്‍ത്തീരത്തിന് പടിഞ്ഞാറ് മാറിയായിരുന്നു അപകടം .
നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 17 തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന രാഹുല്‍, ദേവന്‍ എന്നി വള്ളങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ എസ്.സി.പി.ഒ ഡിക്‌സന്‍, ലൈഫ് ഗാര്‍ഡ് തോമസ് എന്നിവര്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടും തൊഴിലാളികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha