ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി

കദേശം 30 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്ന ജീവനകലയുടെ ലോക സാംസ്‌ക്കാരികോത്സവം യമുനയുടെ കരയില്‍ സംഘടിപ്പിക്കാന്‍ ശ്രീശ്രീ രവിശങ്കറിന് ഹരിത െ്രെടബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി. വന്‍ വിവാദം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ന് ഈ വിഷയം പരിഗണിച്ചതോടെയാണ് െ്രെടബ്യൂണല്‍ അനുമതി നല്‍കിയത്. എന്നാല്‍ യമുനാനദിയുടെ തടങ്ങള്‍ക്ക് കോട്ടം വരുത്തിയതിന് അഞ്ച് കോടി ഉടന്‍ തന്നെ പിഴയടയ്‌ക്കേണ്ടി വരും.
പരിസ്ഥിതി സംബന്ധിച്ച പ്രശ്‌നത്തില്‍ ഡല്‍ഹി വികസന വകുപ്പിനും മലിനീകരണ നിയന്ത്ര കമ്മറ്റിക്കും കാലതാമസം വന്നതിനാലാണ് അനുമതി റദ്ദാക്കാത്തതെന്നും പരിസ്ഥിതി കോട്ടം വരുത്താതെ പരിപാടി നടത്തണമെന്നും ഹരിത െ്രെടബ്യൂണല്‍ വ്യക്തമാക്കി. ഹരിത െ്രെടബ്യൂണലിന്റെ ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് പിഴവ് പറ്റിയതായും ചുണ്ടിക്കാട്ടി. കാര്യങ്ങള്‍ വേണ്ടവിധം പരിശോധിക്കാത്തതിന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിക്ക് അഞ്ചുലക്ഷം പിഴയിടുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുതെന്ന് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























