ബാബറി മസ്ജിദ്: അദ്വാനിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സമര്‍പ്പച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എല്‍ കെ അദ്വാനിയെ കുറ്റവിമുക്തനാക്കിയതിനെതിരേ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കും എതിരേ ചുമത്തിയ ഗൂഡാലോചന കുറ്റം അലഹബാദ് ഹൈക്കോടതി തള്ളിയതിനെതിരേ സിബിഐയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അയോധ്യയില്‍ 1992 ഡിസംബര്‍ 6 ന് മോസ്‌ക്ക് തകര്‍ക്കപ്പെടുമ്പോള്‍ രാം കഥാ കുഞ്ചില്‍ ഉണ്ടായിരുന്ന എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ഉള്ളതും ലക്ഷക്കണക്കിന് വരുന്ന കര്‍സേവകര്‍ക്കെതിരേയുമാണ് കേസ്. വര്‍ഗ്ഗീയ വിദ്വേഷത്തെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തുരങ്കം വെയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തി, ജനങ്ങളുടെ സമാധാനം തകര്‍ക്കാന്‍ കാരണമാകുന്ന വിധത്തില്‍ തെറ്റായ പ്രസ്താവനകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ചു ക്രിമിനല്‍ ഗൂഡാലോചന നടത്തി തുടങ്ങി വിവിധ വകുപ്പുകളിലായാണ് അദ്വാനിക്കും മറ്റ് 20 നേതാക്കള്‍ക്കും എതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ ക്രിമിനല്‍ ഗൂഡാലോചന യെന്ന കുറ്റം നേരത്തേ പ്രത്യേക കോടതി തള്ളുകയും ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തിരുന്നു. 1984 ഏപ്രിലില്‍ വിശ്വഹിന്ദു പരിക്ഷത്താണ് ബാബറി മസ്ജിദിനെതിരേ പ്രചരണം തുടങ്ങിയത്. ഇതിനായി വിഎച്ച്പി രാജ്യത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1986 ജനുവരി 25 ന് ഹിന്ദുക്കള്‍ക്ക് പൂജ നടത്താനുള്ള നിയന്ത്രണം എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തി.
ഇതേ തുടര്‍ന്ന് വിവാദം ഉടലെടുക്കുകയും ഇതിന് എല്‍കെ അദ്വാനിയുടെ 10,000 കിലോമീറ്ററ രഥയാത്ര ആക്കം കൂട്ടുകയും ചെയ്തു് 1992 ഡിസംബര്‍ 6 ന് ബിജെപി, വിഎച്ച്പി പ്രവര്‍ത്തകര്‍ മോസ്‌ക്ക് തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യയിലും ബംഗഌദേശിലും വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























