അന്താരാഷ്ട്ര നിയന്ത്രണ രേഖയിൽ നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ്

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് .ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വൻ ആൾനാശവും വരുത്തിയെന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര നിയന്ത്രണ രേഖയിൽ നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്നാണ് രാജീവ് ഘയ് നൽകുന്ന വിവരം.
ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്ത മരണാനന്തര ബഹുമതികളുടെ എണ്ണമുൾപ്പെടെ പരാമർശിച്ചാണ് രാജീവ് ഘയ് സൈന് ഉണ്ടായ ആൾനാശം ചൂണ്ടിക്കാട്ടുന്നത്.
നൂറിൽ കൂടുതൽ മരണാനന്തര ബഹുമതികളാണ് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തത്, ഇതിൽ നിന്നും അവർ നേരിട്ട നാശം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിൽ 11 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. അഞ്ചു യുദ്ധവിമാനങ്ങളുൾപ്പെടെ 12 വിമാനങ്ങൾ പാകിസ്ഥാന് നഷ്ടമായി. ഇന്ത്യൻ വ്യോമാതിർത്തി ആവർത്തിച്ച് ലംഘിച്ച് പാക് ഡ്രോണുകൾ പ്രവർത്തിച്ചപ്പോഴാണ് പ്രത്യാക്രമണം നടത്തിയത്.
പാകിസ്ഥാനിലേക്ക് കടന്ന് 300 കിലോമീറ്ററിലധികം ദൂരത്തിൽ വരെ ആക്രമണം നടത്തി. 11 വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചു. എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു.
ആക്രമണവുമായി മുന്നോട്ടുപോകാനായിരുന്നു പാകിസ്ഥാന്റെ തീരുമാനമെങ്കിൽ കൂടുതൽ ദുരന്തമുണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha