സങ്കടക്കാഴ്ചയായി... ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യൻ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. 22 വയസ്സായിരുന്നു.
ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.
"
https://www.facebook.com/Malayalivartha