കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത് ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാട് കടത്തും; മൃതദേഹങ്ങൾ എവിടെ..?

ബന്ദികളെ വരവേറ്റ് ഇസ്രായേലിൽ ആളുകൾ ആഹ്ലാദ നൃത്തം ചെയ്യുമ്പോൾ, ഗാസയിലെ ജനങ്ങൾ അവരുടെ ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുമ്പോൾ അറബ് രാജ്യങ്ങൾ അതിനെ അഭിനന്ദിക്കുകയാണ്. ട്രമ്പ് പറഞ്ഞത് പോലെ, എല്ലാവരും ഒരുപോലെ ആഹ്ലാദിക്കുന്നു, എന്നാൽ 28 മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹമാസ് പറയുന്നത്, 28 പേരുടെയും മൃതുദേഹങ്ങൾ കൈമാറാനാകില്ലെന്ന്. ഇസ്രായേൽ, ഹമാസിന്റെ തടവുകാർക്ക് പകരം നൽകാൻ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കുന്നു. 20 ജീവനുള്ളവരെ തിരിച്ചു കിട്ടി, എന്നാൽ മൃതദേഹങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
ഗസ്സയിൽ ശാശ്വത സമാധാനമാണ് പുലർന്നിരിക്കുന്നതെന്നും പുനർ നിർമാണം ഉൾപ്പടെയുളള വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തലിന് മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങൾ പ്രശംസിച്ചു. വെടിനിർത്തലിന്‍റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് ഇരുപത് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറിയത്.
തുടർന്ന് നാല് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസ് നടപടി കരാർ ലംഘനമാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മൃതദേഹങ്ങൾ ഒരു ദിവസം കൊണ്ട്കൈമാറണമെന്ന് കരാറിൽ പറയുന്നില്ലെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.
കരാർ പ്രകാരം ഇസ്രായേൽ വിട്ടയച്ച നൂറുകണക്കിന് ഫലസ്തീൻകാർക്ക് ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ ഖാൻ യൂനുസിൽ വീരോചിത സ്വീകരണമാണ് ലഭിച്ചത്. ഇസ്രായേൽ തടവറകളിൽ നേരിട്ട കൊടിയ പീഡനങ്ങൾ മൂലം തളർന്ന അവസ്ഥയിലാണ് വിട്ടയച്ച ഫലസ്തീൻ തടവുകാരിൽ ഏറെയും.
ഇതിനു പുറമെ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത് ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാടുകടത്തുമെന്ന വാർത്തയും ഉറ്റവരെ ഞെട്ടിച്ചു. ഇത് അന്യായമാണെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha