സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു..

പൊതുവേദിയിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയെ നാണംകെടുത്തി ഡൊണാൾഡ് ട്രംപ് .ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഉച്ചകോടിയിൽ ലോക നേതാക്കൾ ഒത്തുകൂടി. ചെങ്കടലിലെ ഈ ആഡംബര റിസോർട്ട് പട്ടണത്തിൽ നടന്ന സമ്മേളനത്തിൽ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. ഗാസ വിഷയത്തിനൊപ്പം ധാരാളം നയതന്ത്ര പ്രശംസകളും ശ്രദ്ധ നേടി. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീണ്ടും അമേരിക്കൻ പ്രസിഡന്റിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.
ഈജിപ്തിലെ ഷറം എല്‍-ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേക്കാള്‍ പാകിസ്താന്റെ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിനാണ് ട്രംപ് പ്രാധാന്യം നല്‍കിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അസിം മുനീറിന് തന്നേക്കാള്‍ പ്രാധാന്യം നല്‍കിയ ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പാക് സൈനിക മേധാവിയെ തന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നാണ് വിശേഷിപ്പിച്ചത്.
ഈ സമയം, അസ്വസ്ഥതയോടെ പാക് പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷെരിഫിനെ വീണ്ടും കുഴപ്പത്തിലാക്കി ട്രംപിന്റെ അടുത്ത വാക്കുകളും വന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം യുഎസ് പ്രസിഡന്റ് ഇന്ത്യയെ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വളരെ നല്ല സുഹൃത്ത്' എന്നും അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിയെന്നും വിശേഷിപ്പിച്ചു.തൊട്ടുപിന്നാലെ പാകിസ്താനും ഇന്ത്യയും ഒരുമിച്ച് വളരെ നന്നായി മുന്നോട്ടുപോകുമെന്ന് താന്‍ കരുതുന്നുവെന്നും പിന്നില്‍ നില്‍ക്കുന്ന ഷെരീഫിനോടായി അങ്ങനെയല്ലേയെന്ന് ട്രംപ് ചോദ്യമുന്നയിച്ചു.
അപ്രതീക്ഷിതമായ ചോദ്യത്തില്‍ പതറിപ്പോയ ഷെരീഫ് അസ്വസ്ഥതയോടെ പുഞ്ചിരിച്ചു. ട്രംപ് തുടര്‍ന്നു, 'അതെ, അവര്‍ അങ്ങനെയാണ്. എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ നേതാക്കള്‍.'പിന്നീട്, വേദിയില്‍ സംസാരിച്ച ഷെരീഫ്, ട്രംപിനെ വാനോളം പുകഴ്ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിന് ട്രംപിന് നന്ദി പറഞ്ഞു. ദക്ഷിണേഷ്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചതിന് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു
.'അദ്ദേഹം ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരികയും അവിടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു, ഇന്ന് ഇവിടെ ഷറം എല്‍-ഷെയ്ഖില്‍, ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നത് മിഡില്‍ ഈസ്റ്റിലെ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാണ്.' ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























