14 കാരന്‍പിതാവിന്റെ മടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു; മകന്റെ മരണം കണ്‍മുന്‍പില്‍ കണ്ട പിതാവിന്ഹൃദയാഘാതം

14 വയസ്സുകാരനായ മകന്‍ പിതാവിന്റെ മടിയിലേക്ക് കുഴഞ്ഞ് വീണ് മരിച്ചു. ഈ കാഴ്ച കണ്ട പിതാവും ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം. ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ബനിഹാളിലെ തേഥാര്‍ ഏരിയയിലെ 45കാരനായ ഷാബിര്‍ അഹ്മദ് ഗനിയയും ഇദ്ദേഹത്തിന്റെ മകന്‍ 14കാരനായ സാഹില്‍ അഹ്മദുമാണ് മരിച്ചത്. രോഗിയായ മകനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഷാബിര്‍. ഇതിനിടെയാണ് സാഹിലിന്റെ ആരോഗ്യ സ്ഥിതി മോശമായത്.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹില്‍ പിതാവിന്റെ ഷാബിറിന്റെ മടിയിലേക്ക് കുഴഞ്ഞ് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. മകന്റെ മരണം നേരില്‍ക്കണ്ട ഷാബിര്‍ ദുഖം താങ്ങാനാകാതെ നെഞ്ച് വേദന അനുഭവപ്പെടുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബാനിഹാളിലെ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha