Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

14 OCTOBER 2025 07:27 PM IST
മലയാളി വാര്‍ത്ത

ചെറിയ ചെറിയ മാറ്റങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് വലിയ ദുരന്തത്തിലേക്ക് ആണ് രാജ്യത്തെ ഭാവിയിൽ നയിക്കാൻ പോകുന്നത് .
എല്ലാ ശൈത്യകാലത്തും ലോകത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്. ഭക്ഷണവും ചൂടുള്ള ആവാസ വ്യവസ്ഥകളും തേടിയാണ് ഇവർ കൂട്ടത്തോടെ എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു. അവ വരികയും പോവുകയും ചെയ്യുന്ന സമയങ്ങളിൽ മാറ്റമുണ്ടാകുന്നു.

പക്ഷിക്കൂട്ടങ്ങളെ സ്വീകരിച്ചിരുന്ന തണ്ണീർത്തടങ്ങൾ വറ്റിവരണ്ടു. ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ അധികമാരും ശ്രദ്ധിക്കപ്പെടാതെ അപ്രത്യക്ഷമാകുന്നതിനാൽ ഈ മാറ്റങ്ങൾ ആഴത്തിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. താപനിലയിലും മഴയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ പക്ഷികളുടെ കുടിയേറ്റത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു. തണ്ണീർത്തടങ്ങൾ നശിച്ചുപോകുന്നത് ദേശാടന പക്ഷികൾ ആശ്രയിക്കുന്ന ഭക്ഷണവും പാർപ്പിടവും ഇല്ലാതാക്കുന്നു.

 

ഈ സമ്മർദ്ദങ്ങൾ പക്ഷികളുടെ സഞ്ചാരത്തിൽ മാറ്റങ്ങളുണ്ടാക്കുകയും പലപ്പോഴും കൂടുതൽ അപകടകരമാക്കുകയും ചെയ്യുന്നു. ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി, വെറ്റ്‌ലാൻഡ്‌സ് ഇന്റർനാഷണൽ എന്നിവരുടെ സഹകരണത്തോടെ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. ഇന്ത്യയിലെത്തുന്ന പലയിനം പക്ഷികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.തണ്ണീർത്തട മേഖലകൾ ചുരുങ്ങുന്നതായും കണക്കുകളിൽ പറയുന്നു.

പക്ഷികളുടെ ആവാസ്ഥകേന്ദ്രങ്ങൾ അധികം കാണാതായതും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിൽ നിലവിൽ 93 തണ്ണീർത്തടങ്ങളാണുള്ളത്. 1.3 ദശലക്ഷം ഹെക്‌ടറുകളിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. രാംസർ അംഗീകാരം നൽകിയ തണ്ണീർത്തടങ്ങളാണിത്. (രാംസ‌ർ കൺവെൻഷനുകീഴിൽ ഔദ്യോഗികമായി തണ്ണീർത്തടങ്ങളായി അംഗീകരിക്കപ്പെട്ട ജലസ്രോതസുകളാണിത്. ഇറാനിലെ രാംസറിൽ 1971ലാണ് ഈ അന്താരാഷ്ട്ര കരാർ രൂപപ്പെട്ടത്) എന്നാൽ ഔദ്യോഗിക രേഖകളില്ലാത്ത അനേകം തണ്ണീർത്തടങ്ങൾ തുടർച്ചയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (9 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (9 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (10 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends