Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ജിടെക്‌സ് ഗ്ലോബല്‍ 2025: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു

14 OCTOBER 2025 06:00 PM IST
മലയാളി വാര്‍ത്ത
ദുബായില്‍ ഇന്നലെ ആരംഭിച്ച (ഒക്ടോബര്‍ 12) ജിടെക്സ് ഗ്ലോബലിന്റെ ഭാഗമായ 'എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2025' എക്സ്പോയില്‍ അണിനിരന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയനുകള്‍. കേരളത്തിലെ 35 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയിലെ കെഎസ്‌യുഎം പവലിയന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക കേരള പവലിയന്‍ (ഹാള്‍ 10, സ്റ്റാളുകള്‍ ബി94ബി129) വഴി തങ്ങളുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് സംരംഭകര്‍ക്ക് ലഭിച്ചിരിക്കുന്നത.് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇക്കോസിസ്റ്റം പങ്കാളികളില്‍ നിന്ന് മാര്‍ഗനിര്‍ദേശം, നിക്ഷേപകരുമായി കൈകോര്‍ക്കല്‍, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദി കൂടിയാണിത്.
ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ എക്കണോമിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി-നിക്ഷേപക-സ്റ്റാര്‍ട്ടപ്പ് സംഗമങ്ങളില്‍ ഒന്നാണ്. ജിടെക്സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയില്‍ 100-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 1,500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്ര നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാന്‍ ജിടെക്‌സ് എക്‌സ്‌പോ കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കവാടമാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.  കെഎസ് യുഎമ്മിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ നിലവില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നത് യുഎഎയിലെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സാസ് (സോഫ്റ്റ്‌വെയര്‍ ആസ് സര്‍വീസ്), ഹെല്‍ത്ത്ടെക്, എഡ്യുടെക്, സസ്‌റ്റൈനബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ്യുഎം പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെഎസ് യുഎം ഈ ആഗോള സംഗമത്തില്‍ പങ്കെടുത്തു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends