ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

വീണ്ടും തയ്യാറെടുപ്പുകൾ തുടങ്ങി ഇന്ത്യ . ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു . ഇന്ത്യയുടെ അഗ്‌നി-5 മിസൈല്‍ പരീക്ഷണവും തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനവും ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നുവെങ്കില്‍ അതിലും വലുത് അണിയറയില്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. തന്ത്രപ്രധാനമായൊരു മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുറപ്പിച്ച് പറയാനുള്ള കാരണം ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ കൂടിയാണ് .
5,000 കിലോമീറ്റര്‍ പരിധിയുള്ള അഗ്‌നി 5 എന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാനെ മാത്രമല്ല, ചൈനയെയും ഇന്ത്യയുടെ തന്ത്രപരമായ പരിധിയില്‍ കൊണ്ടുവരുന്നതായിരുന്നു. എന്നാല്‍ അണിയറയില്‍ അഗ്നി - 6 പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന. നിലവില്‍ ചൈന മാത്രമല്ല, അമേരിക്കയും കരുതലോടെ നിരീക്ഷിക്കുകയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം ( Notice to Airmen -NOTAM) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.
ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-നും 17-നും ഇടയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററോളം ആകാമെന്നാണ് വിവരം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍
ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും ഈ മിസൈല്‍ പരീക്ഷണത്തെശ്രദ്ധിക്കാന്‍ കാരണം നോട്ടാം മുന്നറിയിപ്പ് മൂന്നുതവണ പരിഷ്‌കരിച്ചുവെന്നതാണ്. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകടമേഖലയായി നിശ്ചയിച്ചിരുന്നത് 1480 കിലോ മീറ്റര്‍ ആയിരുന്നു.
തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതില്‍ ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു. പിന്നാലെ ഇതുവീണ്ടും പുതുക്കി ദൂരപരിധി 3550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഈ നീക്കമാണ് യുഎസിനെയും ചൈനയെയും മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്.ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തുന്നത് നിരീക്ഷിക്കാന്‍ യുഎസിന്റെയും ചൈനയുടെയും നിരീക്ഷണ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. ചൈനീസ് നിരീക്ഷണ കപ്പലായ യുവാന്‍ വാങ് -5 എന്ന കപ്പല്‍ മലേഷ്യയിലെ ക്ലാങ് തുറമുഖത്തുനിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന് പുറമെ യു.എസിന്റെ നിരീക്ഷണ കപ്പലായ ഓഷ്യന്‍ ടൈറ്റന്‍ എന്ന കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിനോടടുത്ത് എത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ചൈന നിരീക്ഷണം നടത്താറുണ്ട്. ഒരേസമയം ചൈനയ്ക്കും യു.എസിനും താത്പര്യമുള്ള ഒരു മിസൈല്‍ പരീക്ഷണം നടക്കാന്‍ പോകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
https://www.facebook.com/Malayalivartha

























