റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ദേവാസ് നഗരത്തിൽ റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം.
ബിരാഖേഡി റെയിൽവേ ക്രോസിംഗിന് സമീപമുള്ള ട്രാക്കിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. അലോക്, സണ്ണി യോഗി എന്നിങ്ങനെ 16 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇൻഡസ്ട്രിയൽ ഏരിയ പോലീസ്.
രണ്ട് ആൺകുട്ടികളും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവരാണ്. പുതിയ റീൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു.
ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർ വശത്ത് ഇൻഡോർ-ബിലാസ്പൂർ ട്രെയിൻ കുതിച്ച് വരുന്നത് അവര്ൃ കണ്ടിരുന്നില്ല.
"
https://www.facebook.com/Malayalivartha

























