പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി

ബീഹാർ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ (P. K. Sreemathy) പണവും രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. വനിതാ അസോസിയേഷൻ സമ്മേളനത്തിനായി കൊൽക്കത്തയിൽ നിന്ന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്.
40,000 രൂപ, ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകൾ, ആഭരണങ്ങൾ, ഒരു ഫോൺ എന്നിവയുൾപ്പെടെ അടങ്ങിയ ബാഗാണ് മോഷണം പോയത്. പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. സിപിഎം നേതാവ് മറിയം ദാവ്‌ലയും ശ്രീമതിയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് കൊൽക്കത്തയിൽ നിന്ന് ശ്രീമതി ട്രെയിനിൽ കയറി. രാവിലെ 7 മണിക്ക് ട്രെയിൻ സമസ്തിപൂരിൽ എത്തേണ്ടതായിരുന്നു. രാവിലെ 5.30 ന് ദർശിംഗ് സരായ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ ബാഗ് മോഷണം പോയ വിവരം അറിഞ്ഞതെന്ന് ശ്രീമതി പറഞ്ഞു. ലോവർ ബെർത്തിൽ ഉറങ്ങുകയായിരുന്ന അവർ ബാഗ് തലയ്ക്കരികിൽ വച്ചിരുന്നു. ബാഗ് ഒരു ഷാൾ കൊണ്ട് മൂടി ഉറങ്ങി. സംഭവത്തെക്കുറിച്ച് ആർപിഎഫ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഡിജിപിക്ക് പരാതി നൽകിയതായും ശ്രീമതി പറഞ്ഞു.
https://www.facebook.com/Malayalivartha

























