ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുക. അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരില്‍ ജെല്ലിക്കെട്ടില്‍ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നാടന്‍ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരില്‍ 2 കോടി രൂപ ചെലവില്‍ ഒരു അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha






















