അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ തടാകത്തില്‍ നടക്കവെ മലയാളികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തടാകത്തില്‍ കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തില്‍ നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഏഴ് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേര്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha






















