ജമ്മു കാശ്മീരിൽ പാക് ഡ്രോൺ ....സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു

ജമ്മു കാശ്മീരിൽ പാക് ഡ്രോൺ കണ്ടതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു. സാംബ ജില്ലയിലെ ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് ഡ്രോൺ കാണപ്പെട്ടത്.
അന്താരാഷ്ട്ര അതിർത്തിക്കു മുകളിൽ പത്ത് മിനിട്ട് പറന്ന ശേഷം ഇത് പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇതോടെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പൊലീസും സുരക്ഷാ സേനയും തെരച്ചിൽ ഊർജ്ജിതമാക്കി.
ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ എത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിലെഇന്ത്യൻ പ്രദേശത്തിന് മുകളിൽ കുറച്ചുനേരം പറന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച സാംബയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.മുമ്പും പല തവണ അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലും ജമ്മു കാശ്മീരിലും ആയുധങ്ങളും മയക്കുമരുന്നുമെത്തിക്കാൻ പാകിസ്താൻ സ്ഥിരമായി ഡ്രോണുകൾ ഉപയോഗിക്കാറ് പതിവാണ്.
https://www.facebook.com/Malayalivartha























