രണ്ടാം ഭാര്യക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ക്കോ പെന്‍ഷനോ അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് നടത്തുന്ന രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും, അത്തരം ബന്ധത്തിലെ പങ്കാളിക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ആദ്യ ഭാര്യ മരണപ്പെട്ടാല്‍ പോലും രണ്ടാം ഭാര്യക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് സി. കുമാരപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ണ്ണായക ഉത്തരവ്.
നിയമപ്രകാരം നിലനില്‍ക്കുന്ന ആദ്യ വിവാഹം വേര്‍പെടുത്താതെയോ, ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോഴോ മറ്റൊരു വിവാഹം കഴിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇത്തരം വിവാഹങ്ങള്‍ നിയമദൃഷ്ടിയില്‍ തുടക്കം മുതലേ അസാധുവായതിനാല്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ക്കോ പെന്‍ഷനോ വേണ്ടി രണ്ടാം ഭാര്യയെ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുച്ചിറപ്പള്ളിയിലെ മുന്‍ ബി.ഡി.ഒ ആയിരുന്ന എം. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha






















