ബംഗ്ലാദേശിൽ ബിഎൻപി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും

ബംഗ്ലാദേശിൽ ബിഎൻപി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ് സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർല പങ്കെടുക്കുകയും ചെയ്യും.
എംപിമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നസീർ ഉദ്ദിൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ബംഗ്ലദേശിൽ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 209 സീറ്റാണ് ബിഎൻപി നേടിയത്. 20 വർഷത്തിനു ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു .
"
https://www.facebook.com/Malayalivartha























