ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ പെട്രോൾ പമ്പിലെ ഹെെമാസ്റ്റ് ലെെറ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ പെട്രോൾ പമ്പിലെ ഹെെമാസ്റ്റ് ലെെറ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം സംഭവിച്ചു.
ലാൽ ബഹദൂർ യാദവാണ് (48) മരിച്ചത്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു ലാൽ ബഹദൂർ യാദവ്. ഇയാളുടെ വീടിന് 500 മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്.
ഭാരത് പെട്രോളിയത്തിന്റെ 65 അടി ഉയരമുള്ള ഹെെമാസ്റ്റ് ലെെറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ സ്‌ട്രാപ്പ് പൊട്ടി 40 ക്വിന്റൽ ഭാരമുണ്ടായിരുന്ന തൂൺ താഴേക്ക് പതിച്ചു. ഇത് ലാൽ ബഹദൂർ യാദവിന്റെ കാറിന് മുകളിലേക്കാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി യാദവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് . പൊതുമരാമത്ത് വകുപ്പ് കരാറുകാരനായിരുന്നു യാദവ്.
https://www.facebook.com/Malayalivartha

























