അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി

പ്രണയിച്ച് വിവീഹം കഴിച്ചതിന് പിന്നാലെ സ്ത്രീധനം കൂടുതല്‍ ചോദിച്ച് ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് 26കാരിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ബിഹാര്‍ സ്വദേശിയായ ഇഷിത യാദവ് ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുര്‍ മേഖലയില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭര്‍ത്താവ് നീരജ് ബന്‍സാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2020ല്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും പരിചയപ്പെടുന്നത്. മധ്യപ്രദേശില്‍ നിന്നുള്ളയാളാണ് നീരജ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇവര്‍ പട്‌നയില്‍വച്ച് വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.
എന്നാല്‍ താമസിയാതെ തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും താന്‍ അടുത്തിടെ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മര്‍ദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കി. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ മിയാപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha


























