Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു

03 APRIL 2026 01:30 AM IST
മലയാളി വാര്‍ത്ത

യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അനാവശ്യമായി വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വക്കാലത്ത് ഒഴിഞ്ഞതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ലൈംഗികാതിക്രമം നടന്നുവെന്ന് പരാതി ഉയര്‍ന്ന സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം കൂടിയായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്ത് ഒഴിഞ്ഞത്. ഐസിസി അംഗമായിരുന്ന അഭിഭാഷകന്‍ തന്നെ പ്രതിഭാഗത്തിനു വേണ്ടി ഹാജരായത് വിവാദമായതോടെയാണ് അഭിഭാഷകന്റെ നടപടി.

വക്കാലത്ത് ഒഴിയുന്ന കാര്യം മുഹമ്മദ് സിയാദ് രഞ്ജിത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോള്‍ മറ്റൊരു അഭിഭാഷകനാകും രഞ്ജിത്തിനു വേണ്ടി ഹാജരാകുക. ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കേസ് അന്വേഷിക്കുന്ന എസ്‌ഐടി ആവശ്യപ്പെടും. അന്നു തന്നെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി മുമ്പാകെ വരുന്നുണ്ട്.

''സിനിമയുടെ നിര്‍മാതാവാണ് ഐസിസി രൂപീകരിക്കുന്നത്. ഇങ്ങനെയൊരു കേസ് ഏറ്റെടുക്കുന്ന കാര്യം വന്നപ്പോള്‍ നിര്‍മാതാവിനെ ഇക്കാര്യം അറിയിക്കുകയും ഐസിസിയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം രേഖാമൂലം തന്നെ നല്‍കുകയും ചെയ്തു. ഇക്കാര്യം ഫിലിം ചേംബറില്‍ അറിയിക്കണമെന്നും പുതിയ ഒരാളെ ഐസിസിയിലേക്ക് നിയോഗിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. രാജി സ്വീകരിച്ചതായി രേഖാമൂലം തന്നെ എനിക്ക് മറുപടി നല്‍കുകയും ചെയ്തു'', മുഹമ്മദ് സിയാദ് പറഞ്ഞു. മാത്രമല്ല, താന്‍ രഞ്ജിത്തിനു വേണ്ടി ഹാജരായതില്‍ ധാര്‍മികമായോ നിയമപരമായോ പ്രഫഷണലായോ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഐസിസിക്ക് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കുകയും അതില്‍ ഇടപെടുകയും ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുക്കുകയും ചെയ്തിരുന്നു എങ്കില്‍ അതില്‍ ധാര്‍മികപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയാമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല'', മുഹമ്മദ് സിയാദ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends