കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം പുതിയ ചരിത്രം രചിക്കുമെന്നും പുതിയ സര്‍ക്കാരിന് മാത്രമല്ല പുതിയ സംവിധാനത്തിന് വേണ്ടി ജനങ്ങളുടെ മനസ് തയ്യാറായിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയത്തിനായി നല്ല പ്രവര്‍ത്തനം നടക്കുന്നുണ്ട്. പാലക്കാട് പരിപാടിയില്‍ ജനങ്ങളുടെ ഉത്സാഹം കണ്ടു. തൃശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ട്. തിരുവനന്തപുരം കേരളത്തില്‍ ഒരു മാതൃക കാണിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രചാരണത്തിനായി മറ്റന്നാള്‍ വീണ്ടും കേരളത്തില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ശബരിമലയിലെ സ്വര്‍ണം മുഴുവന്‍ മോഷ്ടിച്ചു. വിശ്വാസ വഞ്ചന കാണിച്ചു. ഈ രണ്ട് മുന്നണികളെയും കരുതിയിരിക്കണമെന്നും മോദി പറഞ്ഞു. എ.ഐ സമ്മിറ്റിലടക്കം കോണ്‍ഗ്രസ് വൃത്തികേട് കാണിച്ച് നാണക്കേടുണ്ടാക്കി. പശ്ചിമേഷ്യന്‍ യുദ്ധം നടക്കുമ്പോഴും വളരെ മോശം പ്രസ്താവനകള്‍ നടത്തുകയാണ്.
ഇതെല്ലാം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണെന്നും മോദി ആരോപിച്ചു. എന്ത് മോശം ഭരണം കാഴ്ചവച്ചാലും ഭരണം ലഭിക്കുമെന്നായിരുന്നു ഇടത് വലത് മുന്നണികളുടെ വിചാരം. ഇത്തവണ അത് തിരുത്തും. കേന്ദ്രപദ്ധതികള്‍ എങ്ങനെയാണ് ഇടത്,?വലത് മുന്നണികള്‍ തടസപ്പെടുത്തിയതെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. അതേസമയം എഫ്.സി.ആര്‍.എ വിവാദത്തില്‍ പ്രധാനമന്ത്രി പരാമര്‍ശം നടത്തിയില്ല.
https://www.facebook.com/Malayalivartha

























