പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് വടക്കന്തറയില്‍വെച്ചാണ് സംഭവം നടന്നത്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗണ്‍സിലര്‍ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കൗണ്‍സിലര്‍ സിന്ധു രാജന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്ണുപിടിയന്മാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























