നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം നടന്‍ വിജയിന്റെ പാര്‍ട്ടി ടിവികെയെ (തമിഴക വെട്രി കഴകം) വെട്ടിലാക്കുന്നു. പലരും പീഡനം, കവര്‍ച്ച, കൊലപാതകം, വ്യാജ പ്രചാരണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് എന്നതാണു തലവേദന. ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്ന പ്രവര്‍ത്തകയുടെ പരാതിയില്‍ പൂനമല്ലിയിലെ സ്ഥാനാര്‍ഥി ആര്‍.പ്രകാശത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സേലം ജില്ലയിലെ കുളത്തൂരില്‍ പ്രചാരണത്തിനെത്തിയ ജില്ലാ സെക്രട്ടറി സെല്‍വത്തെ ഗ്രാമത്തില്‍ കയറുന്നതില്‍ നിന്നു നാട്ടുകാര്‍ വിലക്കി. വിജയിന്റെ റീലീസ് ആകാത്ത സിനിമ 'ജനനായകന്റെ' 200 രൂപ ടിക്കറ്റിന് 350 രൂപ വീതം പ്രവര്‍ത്തകരില്‍ നിന്നു പിരിച്ചതാണു പ്രകോപനമായത്.
തഞ്ചാവൂര്‍ ജില്ലയിലെ പേരാവുറണി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചന്ദ്രകാന്തിപന്‍ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ്. പട്ടുകോട്ടയിലെ സ്ഥാനാര്‍ഥിയും പീഡനക്കേസിലെ മുഖ്യപ്രതിയാണ്. സമൂഹമാധ്യമങ്ങളിലൂടെ അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണമാണു കോയമ്പത്തൂര്‍ ഗൗണ്ടംപാളയം സ്ഥാനാര്‍ഥി ആര്‍.ഡി.കനിമൊഴി നേരിടുന്നത്. ജ്യോതിഷത്തിലൂടെ കാന്‍സര്‍ സുഖപ്പെടുത്താമെന്നു വരെ ഇവര്‍ അവകാശപ്പെട്ടിരുന്നു. സേലം വെസ്റ്റിലെ സ്ഥാനാര്‍ഥി എസ്.ലക്ഷ്മണനെതിരെ വിജിലന്‍സ് കേസുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥികള്‍ക്കെതിരെ ഡിഎംകെ കുപ്രചാരണം നടത്തുകയാണെന്നു ടിവികെ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























