ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്തു; തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തമുണ്ടായതായി ജില്ലാ കളക്ടർ

തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്യാനായി. ജില്ലയിൽ 85ന് വയസ്സിന് മുകളിലുള്ള 14,672 മുതിർന്ന പൗരന്മാർക്കും 6774 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗ് സൗകര്യമൊരുക്കിയത്. മുതിർന്ന പൗരൻമാരിൽ 14084 പേരും ഭിന്നശേഷിക്കാരായ 6546 പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
പതിനാലു മണ്ഡലങ്ങളിലുമായി മുതിർന്ന പൗരൻമാരുടെ വോട്ടിംഗ് ശതമാനം 95.99 ശതമാനവും ഭിന്നശേഷി വോട്ടർമാരുടേത് 96.63 ശതമാനവുമാണ്. മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെ നടന്ന ഹോം വോട്ടിംഗ് കുറ്റമറ്റ നിലയിൽ ജനങ്ങളുടെ മികച്ച പിന്തുണയോടെ പൂർത്തിയാക്കാനായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു.
തങ്ങളുടെ വോട്ടവകാശം ബുദ്ധിമുട്ടുകളില്ലാതെ സമാധാനപരമായി നിർവ്വഹിക്കാനായതിൽ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരായ വോട്ടർമാരും വോട്ടെടുപ്പിൽ പങ്കാളികളായതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha

























