കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെലങ്കാനയിലെ അഡഗുട്ട വെസ്റ്റേൺ ഹിൽസിൽ താമസിക്കുന്ന സായ് വെങ്കട സിന്ധുവാണ് (18) തീപ്പൊള്ളലേറ്റ് മരിച്ചത്. നവംബർ 12നാണ് സിന്ധുവിനു പൊള്ളലേറ്റത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
അഡഗുട്ടയിൽ സ്വന്തമായി വസ്ത്രശാല നടത്തുന്ന സിന്ധു രാത്രി കട അടച്ച് വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടം സംഭവിച്ചത്. വീടിന്റെ ഗേറ്റിൽ കത്തിച്ചുവച്ചിരുന്ന മൺവിളക്കിൽ നിന്നും സിന്ധു ധരിച്ചിരുന്ന സാരിയിലേക്കു തീ പടരുകയായിരുന്നു.
തുടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 16 ദിവസത്തോളം ചികിത്സയിൽ കഴിയുകയായിരുന്നു. ചെറുപ്രായത്തിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തിയിരുന്ന സിന്ധു നാട്ടുകാർക്കിടയിൽ ഏറെ പ്രശംസ നേടിയിട്ടുണ്ടായിരുന്നു. സിന്ധുവിന്റെ അകാല വേർപാട് ആ ഗ്രാമത്തെയാകെ സങ്കടക്കടലിലാക്കി.
"
https://www.facebook.com/Malayalivartha
























